ന്യൂഡല്‍ഹി:[www.malabarflash.com] രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് ലീറ്ററിന് രണ്ടു രൂപയും ഡീസല്‍ ലീറ്ററിന് 50 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. സെപ്റ്റംബര്‍ ഒന്നിനാണ് പെട്രോള്‍, ഡീസല്‍ വില പുനര്‍ നിര്‍ണയിക്കുന്നത്. രണ്ടാഴ്ചയായി ആഗോള വിപണിയില്‍ എണ്ണ വിലയില്‍ കുറവാണുണ്ടാകുന്നത്. ഇതേ തുടര്‍ന്നാണ് വില കുറച്ചത്.
ഓഗസ്റ്റ് 15നാണ് നേരത്തെ പെട്രോള്‍, ഡീസല്‍ വില കുറച്ചിരുന്നത്. പെട്രോളിന് 1.27 ഉം ഡീസലിന് 1.17 രൂപയുമാണ് കുറവ് വരുത്തിയിരുന്നത്. കഴിഞ്ഞ നവംബര്‍ – ജനുവരികാലത്ത് നാലു തവണ എക്സൈസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ പെട്രോള്‍ ലീറ്ററിന് 7.75 രൂപയും ഡീസല്‍ ലീറ്ററിന് 6.50 രൂപയും വില കൂടിയിരുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment