ന്യൂഡല്‍ഹി: [www.malabarflash.com] ഭക്തയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ന്യുജന്‍ ആള്‍ദൈവം രാധെ മാ ഒളിവില്‍. വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിലാണ് ഇവരെന്ന് പോലീസ് പറഞ്ഞു. രാധെ മായുടെ നിര്‍ദേശപ്രകാരം തന്റെ ഭര്‍തൃമാതാപിതാക്കള്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്ന കാണിച്ചാണ് മുംബൈ സ്വദേശിനിയായ യുവതി പരാതി നല്‍കിയത്. രാധെ മായ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
പരാതിയെ തുടര്‍ന്ന് രാധെ മാ, യുവതിയുടെ ഭര്‍തൃമാതാപിതാക്കള്‍ എന്നിവരടക്കം ഏഴു പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
ന്യുജന്‍, ഡിസൈനര്‍ വസ്ത്രങ്ങളും ആഭരണങ്ങളും മേക്കപ്പും അണിഞ്ഞു മാത്രം ഭക്തരുടെ മുന്നില്‍ എത്തുന്ന 50കാരിയായ രാധെ മാ ഹിന്ദി സിനിമ പാട്ടുകള്‍ക്കൊപ്പം സിനിമാറ്റിക് ഡാന്‍സ് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുരുഷന്മാരായ ഭക്തര്‍ ഇവരെ കൈകളിലെടുത്ത് താലോലിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് രാധെ മായുടെ ഇവരെ കുറിച്ചുള്ള വിവരം പുറംലോകമറിയുന്നത്. ഇവര്‍ക്ക് നിരവധി ഭക്തരുമുണ്ടെന്നാണ് അറിയുന്നത്. സിനിമാ ലോകത്തുനിന്നുള്ള പ്രശസ്തരും ഇതില്‍പെടും.
വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണ് രാധെ മാ. ഇരുപത്തിമൂന്നാം വയസ്സില്‍ സ്വയം പ്രഖ്യാപിത ദൈവമായി അവതാരമെടുത്ത ഇവര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭക്തി പ്രചരിപ്പിച്ച് സഞ്ചരിച്ചിട്ടുണ്ട്. അതീന്ത്രിയ ശക്തിയുള്ള രാധെ മായ്ക്ക് തങ്ങളെ എല്ലാ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ കഴിയുമെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തരെ കെട്ടിപ്പിടിച്ചും ചുംബിച്ചുമാണ് ഇവര്‍ ആശ്വസിപ്പിക്കുന്നത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment