Latest News

സൗദിയില്‍ ഇന്ത്യക്കാരനെ ടിപ്പര്‍ കയറ്റി കൊന്ന പാകിസ്ഥാനി അറസ്റ്റില്‍

ജിദ്ദ: [www.malabarflash.com] സൗദി അറേബ്യയില്‍ ഇന്ത്യക്കാരനെ ടിപ്പര്‍ കയറ്റി കൊലപ്പെടുത്തിയ പാകിസ്ഥാനിയെ മക്ക പോലീസ് അറസ്റ്റുചെയ്തു. പഴയ മക്ക-ജിദ്ദ റോഡും ഫോര്‍ത്ത് റിംഗ് റോഡും ചേരുന്ന ഇന്റര്‍സെക്ഷനില്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്ന കമ്പനിയ്ക്കു കീഴിലെ തൊഴിലാളിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയായിരുന്നു സംഭവം. രാത്രിയില്‍ സംഭവസ്ഥലത്ത് എത്തിയ പാകിസ്താനി ലോഡ് നിയമം ലംഘിച്ച് ടിപ്പറിലെ മണലുമായി കടക്കവേ സ്ഥലത്ത് കാവല്‍ ചുമതലയുളള ഇന്ത്യക്കാരന്‍ ഇദ്ദേഹത്തെ തടയാന്‍ ശ്രമിക്കുകയും ഇതില്‍ പ്രകോപിതനായ പാകിസ്ഥാനി ഇന്ത്യക്കാരന് മേല്‍ ടിപ്പര്‍ കയറ്റി ഇറക്കുകയുമായിരുന്നു.

ശിരസ്സ് ചതഞ്ഞരഞ്ഞ ഇന്ത്യക്കാരന്‍ തല്‍ക്ഷണം മരിച്ചു. കൊലനടത്തിയ ശേഷം പാകിസ്ഥാനി സംഭവസ്ഥലത്ത് നിന്നും രക്ഷപെട്ടു. പിന്നീട് പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.