Latest News

ബി.എച്ച് ജീവിതത്തിലൂടെ നന്മയെ അടയാളപ്പെടുത്തിയ വ്യക്തി: ചെര്‍ക്കളം അബ്ദുള്ള

കാസര്‍കോട്:[www.malabarflash.com] ഒരു മനുഷ്യായുസ് മുഴുവനും സമൂഹത്തിന് വേണ്ടി ജീവിക്കുകയും ജീവിതത്തിലൂടെ നന്മയെ അടയാളപ്പെടുത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു ബി.എച്ച് അബ്ദുല്ലക്കുഞ്ഞി എന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള.

കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി മുനിസിപ്പല്‍ വനിതാഭവന്‍ ഹാളില്‍ സംഘടിപ്പിച്ച ബി.എച്ച് അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ നിസ്തുലമായ മാതൃകകളാണ് ബി.എച്ച് കാഴ്ച വെച്ചത്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏറ്റെടുത്തു ചെയ്യാന്‍ സാധ്യമാകുന്ന എല്ലാകാര്യങ്ങളും വളരെ കൃത്യതയോടെയും ശുഷ്‌കാന്തിയോടെയും നിറവേറ്റാനും പ്രാദേശിക പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെടാനും അദ്ദേഹത്തിന് സാധിച്ചു. 

സേവനകര്‍മ്മ പാതയില്‍ പുലര്‍ത്തിയ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമാണ് ബി.എച്ചിനെ വ്യത്യസ്തനാക്കിയത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങളിലെ ബി.എച്ചിന്റെ ഊര്‍ജ്ജ്വസ്വലതയും സുക്ഷമമായ ഇടപെടലുകളും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയമായിരുന്നു. നന്മയും മഹത്വവും വിളക്കിച്ചേര്‍ത്ത ബി.എച്ചിന്റെ ജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. തളങ്കര ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി അനുസ്മരണ പ്രഭാഷണം നടത്തി. ഒരു രാഷ്്ട്രീയ പ്രവര്‍ത്തകനായി ജീവിക്കുമ്പോഴും ഊര്‍ജ്ജസ്വലനായ സുന്നി പ്രവര്‍ത്തകനായി അറിയപ്പെടാന്‍ കൊതിച്ച വ്യക്തിയായിരുന്നു ബി.എച്ച് അബ്ദുല്ലക്കുഞ്ഞി. പ്രദേശത്തെ മതകാര്യങ്ങളില്‍ ശ്രദ്ധേയമായി സാന്നിധ്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറി എ.എ ജലീല്‍ സ്വാഗതം പറഞ്ഞു. ഇ.പി ഹംസത്തുസ്സഅദി, സി.ടി അഹമ്മദലി, എം.സി ഖമറുദ്ദീന്‍, എ അബ്ദുല്‍ റഹ്മാന്‍, പി.എ അഷ്‌റഫലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, ബാലകൃഷ്ണ വോര്‍ക്കുട്‌ലു, അബ്ദുല്ല മുഗു, ടി.ഇ അബ്ദുള്ള, മൊയ്തീന്‍ കൊല്ലമ്പാടി, അന്‍വര്‍ ചേരങ്കൈ, സലാം കന്യപ്പാടി, മുനീര്‍ പൊടിപ്പള്ളം, ഹാഷിം കടവത്ത്, എ അബൂബക്കര്‍ ഹാജി, പി അബ്ദുല്‍ റഹ്മാന്‍ ഹാജി, മാഹിന്‍ കേളോട്ട്, എ.എം കടവത്ത്, അഡ്വ വിഎം മുനീര്‍, പി.എം മുനീര്‍ ഹാജി കമ്പാര്‍, കെ.ബി കുഞ്ഞാമു, ഹാരിസ് ചൂരി, ടി.എം ഇഖ്ബാല്‍, അഡ്വ കാസിം, ഹമീദ് പൊസൊളിഗെ, എസ്.കെ അബ്ബാസ് അലി, കെ ഷാഫി ഹാജി, ബി.കെ സമദ്, ഹമീദ് ബെദിര, അഷ്‌റഫ് എടനീര്‍, ബിടി അബ്ദുല്ലക്കുഞ്ഞി, നവാസ് കുഞ്ചാര്‍, അനസ് എതിര്‍ത്തോട്, മുത്തലിബ് പാറക്കെട്ട്, കെ.എം അബ്ദുല്ല, മുഹമ്മദ് പഠാങ്ങ്, ഇ.ആര്‍ ഹമീദ്, സിബി അബ്ദുല്ല ഹാജി, അഡ്വ മുംതാസ് ഷൂക്കൂര്‍, മൂസ ബി ചെര്‍ക്കള, അബ്ബാസ് ബീഗം, മുഹമ്മദ് കുഞ്ഞി കടവത്ത്, ഷുക്കൂര്‍ ചെര്‍ക്കള, കെഎം അബ്ദുല്‍ റഹ്മാന്‍, കെ.എം ബഷീര്‍, എസ്പി സലാഹുദ്ദീന്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സി.എ അബ്ദുല്ലക്കുഞ്ഞി, എ.എ അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് ഗസാലി, ബി.എച്ച് മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.