Latest News

ഫഹദ് വധം: കുറ്റപത്രം തയ്യാറാകുന്നു

കാഞ്ഞങ്ങാട്: [www.malabarflash.com] കല്ല്യോട്ട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിയും അമ്പലത്തറക്കടുത്ത കണ്ണോത്തെ ഓട്ടോ ഡ്രൈവര്‍ അബ്ബാസിന്റെ മകനുമായ ഫഹദിനെ (8)മൃഗീയമായി തലക്ക് വെട്ടി കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം തയ്യാറായി വരുന്നു.

രണ്ട് ദിവസത്തിനകം കുറ്റപത്രം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.

ഫഹദിന്റെ സഹോദരി ഇതേ സ്‌കൂളിലെ ഷൈലയോടും അയല്‍വാസിയായ കൂട്ടുകാരനോടൊപ്പം ജൂലായ് 9 ന് രാവിലെ 9 മണിയോടെ സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടയില്‍ കല്ല്യോട്ടിനടുത്ത് ചാന്തന്‍മുള്ളില്‍ വച്ച് റോഡരികില്‍ ഒളിച്ചിരിക്കുകയായിരുന്ന അയല്‍വാസി തെങ്ങ് കയറ്റ തൊഴിലാളി വലിയ വളപ്പില്‍ വിജയകുമാര്‍ ഫഹദിന്റെ മുന്നില്‍ ചാടി വീഴുകയും കത്തി കൊണ്ട് തലക്ക് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.

ഷൈലയും കൂട്ടുകാരനും ഈ കേസിലെ പ്രധാന സാക്ഷികളാണ്. ഇരുപതോളം പേര്‍ സാക്ഷിപ്പട്ടികയിലുണ്ട്. സംഭവ ദിവസം തന്നെ അറസ്റ്റിലായ വിജയകുമാര്‍ ഇപ്പോഴും ജില്ലാ ജയിലില്‍ റിമാന്റിലാണ്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.