Latest News

ഓവുചാലില്‍നിന്നുള്ള മലിനജലം വീട്ടുകിണറ്റില്‍ നിറയുന്നു

ഉദുമ: [www.malabarflash.com]കെ.എസ്.ടി.പി. റോഡിന്റെ ഓവുചാലില്‍നിന്നുള്ള മലിനജലം വീട്ടുകിണറ്റില്‍ നിറയുന്നതായി പരാതി. ഉദുമ പഞ്ചായത്ത് ഓഫീസിന്റെ തെക്കുവശത്തുള്ള ശ്രീജ നിലയത്തിലെ സുരേഷിന്റെ കിണറാണ് മലിനജലംനിറഞ്ഞ് ഉപയോഗശൂന്യമായത്.

ഒരാഴ്ചയായി ഈ കിണറ്റിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. കെ.എസ്.ടി.പി. റോഡിന്റെ ഓവുചാല്‍ ഉദുമ പഞ്ചായത്ത് ഓഫീസിനുസമീപം നിര്‍മാണം അവസാനിപ്പിച്ചു. 

ഇതുമൂലം ഓവുചാലില്‍ക്കൂടി ഒഴുകിയെത്തുന്ന മലിനജലം തൊട്ടടുത്തുള്ള കിണറ്റില്‍ എത്തുകയാണ്. വീട്ടുടമ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതിനല്കി.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.