Latest News

ദേശീയ രാഷ്ട്രീയത്തെ പോലും ഞെട്ടിച്ച അപൂര്‍വ നേതാവായിരുന്നു ശിഹാബ് തങ്ങള്‍: ചെര്‍ക്കളം

ഷാര്‍ജ:[www.malabarflash.com] അസാധാരണമായ നേതൃ സിദ്ധി പ്രകടമാക്കി ദേശീയ രാഷ്ട്രീയത്തെ പോലും ഞെട്ടിച്ച അപൂര്‍വ നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ എന്ന് മുന്‍മന്ത്രിയും കാസര്‍ക്കോട് ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ടുമായ ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. ഷാര്‍ജ കെ.എം.സി.സി കാസര്‍ക്കോട് ജില്ല കമ്മിറ്റി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനംസ്‌നേഹ സ്മൃതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടപഴകിയവര്‍കെല്ലാം പ്രീയപെട്ടവരായിരുന്നു ശിഹാബ് തങ്ങള്‍. അവരെല്ലാം സ്വന്തം രക്ഷിതാവിന്റെ സ്ഥാനത്ത് പ്രതിഷ്ടിച്ചു തങ്ങളെ. ഭരണാധികാരികള്‍ മുതല്‍ പട്ടിണി പാവങ്ങള്‍ വരെ ഒരു പോലെ ഇഷ്ടപ്പെട്ടു അദ്ദേഹത്തെ. സകലര്‍ക്കും സങ്കടം ബോധിപ്പിക്കാനുള്ള സാന്ത്വന കേന്ദ്രമായി തങ്ങള്‍ ഭവനം. അദ്ദേഹത്തിന്റെ വിയോഗം വരുത്തി വെച്ച ശൂന്യത പൊതു രംഗത്ത് പ്രതിഫലിക്കുന്നുവെങ്കിലും ഇഷ്ട്ട ജനങ്ങള്‍ ശിഹാബ് തങ്ങളുടെ നാമം അനശ്വരമാക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് ബൈത്ത് റഹ്മയിലൂടെയും മറ്റും ചെയ്യുന്നത് എന്നും ചെര്‍ക്കളം അബ്ദുല്ല കൂട്ടിചേര്‍ത്തു.


സാധാരണ ജനങ്ങളാല്‍ ഇത്രയധികം സ്‌നേഹിക്കപെട്ട നേതാവ് ശിഹാബ് തങ്ങളെ പോലെ മറ്റൊരാളില്ലെന്ന്പരിപാടിയില്‍ മുഖ്യാഥിതിയായി പങ്കെടുത്ത എന്‍.ശംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. മസ്ജിദ് തകര്‍ത്തപ്പോള്‍ മുസ്ലിംകളെ ശാന്തമാക്കിയ അതെ തങ്ങള്‍ തന്നെയാണ് തളി ക്ഷേത്ര വാതില്‍ അക്ക്രമികളാല്‍ അഗ്‌നികിരയാക്കപെട്ടപ്പോള്‍ ഹിന്ദു മത വിശ്വാസികളെ സാന്ത്വനിപ്പിക്കാനും ഓടി എത്തിയത്. തങ്ങള്‍ സകലരുടെയും ആദരം പിടിച്ചു പറ്റിയ യഥാര്‍ത്ഥ നേതാവായിരുന്നു എന്നും അദേഹം പറഞ്ഞു.

ശിഹാബ് തങ്ങള്‍മരണത്തിന് മുമ്പും ശേഷവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ വാഗ്മി അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രീയ നേതാവിനെ കുറിച്ച് കേള്‍കുന്നതിനു നിറഞ്ഞ സദസ്സാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയത്.

പരിപാടിയില്‍ ഷാര്‍ജ കെ.എം.സി.സി കാസര്‍ക്കോട് ജില്ല പ്രസി. സക്കീര്‍ കുമ്പള അധ്യക്ഷത വഹിച്ചു. യു.എ ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസി.ഡോ. പുത്തൂര്‍ റഹ്മാന്‍, കാസര്‍ക്കോട് ജില്ല മുസ്ലിം ലീഗ് സെക്ക്രട്ടറി കെ.ഇ.എ ബക്കര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസി. കെ.ബാലകൃഷ്ണന്‍, ഷാര്‍ജ കെ.എം.സി.സി ജന.സെക്ക്ര. അബ്ദുല്ല മല്ലശേരി ഞാന്‍ കണ്ട ശിഹാബ് തങ്ങള്‍ സദസ്സുമായി ഓര്‍മ്മ പങ്കുവെച്ചു. കെ.എം.സി.സി കേന്ദ്ര വൈസ്. പ്രസിഡണ്ടുമാരായ കെ.എച്ച്.എം അഷ്‌റഫ്, നിസാര്‍ തളങ്കര, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ട്രഷറര്‍ ബിജു സോമന്‍, സൈദ് മുഹമ്മദ്, കെ.എം.ഇബ്രാഹീം ഹാജി ക്വാളിറ്റി ഗ്രൂപ്പ്, ഖാലിദ് പാറപള്ളി, ശാഫി ആലക്കോട്, ഡോ.ദിനേശ് കര്‍ത്ത, ഹനീഫ കുന്നില്‍ സംബന്ധിച്ചു.

ജന.സെക്രട്ടറി ഗഫൂര്‍ ബേക്കല്‍ സ്വാഗതവും, ട്രഷറര്‍ ഇ.ആര്‍. മുഹമമദ് കുഞ്ഞി നന്ദിയും പറഞ്ഞു. 
ത്വാഹ ചെമനാട്, ഖലീല്‍ റഹ്മാന്‍ കാഷിഫി, അബ്ദുല്ല കമാംപാലം, എ.പി.കെ നസീബ്, ഹനീഫ ഇല്യാസ് നഗര്‍, എം.എ. നാസര്‍, ഖാസിം ചാനടുക്കം, മാഹിന്‍ ബാതിഷ, ഇര്‍ഷാദ് കമ്പാര്‍, യൂസുഫ് ഹാജി അരയി പരിപാടിക്ക് നേതൃത്വം നല്‍കി.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.