അടൂര്‍: [www.malabarflash.com] ഇതരസംസ്ഥാനക്കാര്‍ തമ്മിലുള്ള സംഘട്ടനത്തിനിടെ തടസം പിടിക്കാനെത്തിയ ബംഗാളി യുവാവ് അടിയേറ്റു മരിച്ചു. പശ്ചിമ ബംഗാള്‍ ജയ്പാല്‍ ജില്ലയിലെ ഇട്ടിയപാല്‍ സ്വദേശി ഹക്കീമിന്റെ മകന്‍ ധനേഷ് റോയി (22)യാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി അടൂര്‍ ഫെസ്റ്റ് കാണാനെത്തിയ പശ്ചിമബംഗാള്‍ സ്വദേശികള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. തടസം പിടിക്കാനെത്തിയ ധനേഷ് റോയിക്ക് തടിക്കക്ഷണം ഉപയോഗിച്ച് അടിയേല്‍ക്കുകയായിരുന്നു.
തലയ്ക്കു പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാള്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. അടൂര്‍ പോലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment