Latest News

ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

ബംഗളൂരു: [www.malabarflash.com] ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ പട്ടപകല്‍ അജ്ഞാതര്‍ വെട്ടികൊന്നു.എച്ച്എഎല്‍ മാര്‍ക്കറ്റില്‍ ഞായറാഴ്ച്ച രാവിലെയാണ് സംഭവം.ഹൊസൂറില്‍ താമസിക്കുന്ന അബ്ദുല്ല(25)യാണ് മരിച്ചത്. 2013ല്‍ ബലാത്സംഗക്കേസില്‍പെട്ട് ജയിലിലായിരുന്നു യുവാവ്.

ഞായറാഴ്ച്ച രാവിലെ എച്ച്എഎല്‍ന് സമീപത്തെ ഇസ്ലാം പുരയിലെ സഹോദരന്റെ വീട്ടിലെത്തിയാതായിരുന്നു യുവാവ്.മാര്‍ക്കറ്റിലെ ഒരു സ്റ്റാളില്‍ നിന്ന് ചായ കുടിക്കുന്നതിനിടയിലാണ് അജ്ഞാതസംഘം യുവാവിനെ കടന്നാക്രമിച്ച് വെട്ടിവീഴ്ത്തിയത്. വെട്ടേറ്റ് നിലത്ത് വീണ യുവാവ് സ്ഥലത്ത് തന്നെ അന്ത്യശ്വാസം വലിച്ചു.

വിവരമറിഞ്ഞെത്തിയ പോലീസാണ് ആള്‍കൂട്ടത്തിനിടയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് നീക്കിയത്. അക്രമി സംഘത്തില്‍ നാല് പേര്‍ ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.