Latest News

ചട്ടഞ്ചാലില്‍ കാറും ബസും കൂട്ടിയിടിച്ച് വന്‍ ദുരന്തം ഒഴിവായി

കാസര്‍കോട്: [www.malabarflash.com] ദേശീയ പാതയില്‍ ചട്ടഞ്ചാലിനും തെക്കിലിനുമിടയില്‍ കാറും ബസും കൂട്ടിയിടിച്ച് വന്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ 8.45 മണിയോടെയാണ് സംഭവം. ബന്തടുക്കയില്‍നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന സുജീത ബസാണ് മുമ്പിലുണ്ടായിരുന്ന കാറിലിടിച്ചത്.

ബസ് തെക്കില്‍ വളവിനടുത്ത് എത്താറായ സമയത്ത് പിറകിലൂടെഎത്തി മറികടക്കാന്‍ ശ്രമിച്ച ലോറി പെട്ടെന്ന് നിയന്ത്രണം വിടുകയും ബസിന് നേരെ പാഞ്ഞുവരികയും ചെയ്തു. ഇതില്‍നിന്നും രക്ഷപ്പെടാന്‍ ഡ്രൈവര്‍ ബസ് വെട്ടിച്ചപ്പോള്‍ മുന്നിലൂടെ പോവുകയായിരുന്ന കാറിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു.

ഭാഗ്യംകൊണ്ട് ആര്‍ക്കും പരിക്കേറ്റില്ല. കാറിന് ചെറിയ പോറല്‍ സംഭവിക്കുകമാത്രമാണ് ചെയ്തത്. എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ പ്രശ്‌നങ്ങളുണ്ടാക്കിയതോടെ ബസ് മുന്നോട്ടെടുക്കാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ബസ് 20 മിനുട്ട് നേരത്തോളം റോഡില്‍തന്നെ നിര്‍ത്തിയിടേണ്ടിവന്നു. രണ്ട് ഭാഗങ്ങളില്‍നിന്നുള്ള വാഹനഗതാഗതം തടസ്സപെടാന്‍ ഇതുകാരണമായി. 

ബസ് കാറിലിടിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന വാശിയില്‍ കാറിലുണ്ടായിരുന്നവര്‍ ഉറച്ചുനിന്നതോടെ ഇവരും ബസ് ജീവനക്കാരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവും ഉണ്ടായി. ഒടുവില്‍ പോലീസെത്തി ഇരുവിഭാഗത്തേയും പിന്തിരിപ്പിക്കുകയും പ്രശ്‌നം പിന്നീട് സ്‌റ്റേഷനില്‍വെച്ച് ചര്‍ച്ചചെയ്ത് പരിഹാരംകാണാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതോടെയാണ് ബസ് യാത്ര തുടര്‍ന്നത്. ചട്ടഞ്ചാലിനും തെക്കിലിനും ഇടയിലുള്ള വളവ് അപകടമേഖലയാണ്. നിരവധി വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ട്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.