ചാവക്കാട്: [www.malabarflash.com] സമസ്ത മുശാവറ സീനിയര്‍ അംഗവും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന അധ്യക്ഷനുമായ എം.കെ.എ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ (തൊഴിയൂര്‍ ഉസ്താദ്) (80) അന്തരിച്ചു. കുഴിങ്ങരയിലുള്ള വസതിയിലായിരുന്നു അന്ത്യം.
മക്കള്‍: ഖദീജ, അബ്ദുറഹ്മാന്‍, ഹസന്‍, ഫാത്തിമ, മന്‍സൂര്‍, ത്വയ്യിബ് ഇബ്രാഹിം, നിഅമത്ത്, ഖ്വാജാ ഹുസൈന്‍. മരുമക്കള്‍: അബ്ദുല്‍ കരീം ഫൈസി പൈങ്കണിയൂര്‍, ഇബ്രാഹിം, നൗഷാദ്. കാരക്കാട് അബൂബക്കര്‍ മുസ്‌ലിയാര്‍, പടിഞ്ഞാറങ്ങാടി കുഞ്ഞിമരക്കാര്‍ മുസ്‌ലിയാര്‍, കോക്കൂര്‍ അബൂബക്കര്‍ മുസ്‌ലിയാര്‍.
ദര്‍സ് പഠനത്തിന് ശേഷം ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. വളാഞ്ചേരി, തൊഴിയൂര്‍, പാലേമാവ്, പട്ടേക്കാട് എന്നീ സ്ഥലങ്ങളില്‍ മുദരിസ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1976 മുതല്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി ദാറുറഹ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.
സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന തൊഴിയൂര്‍ ഉസ്താദ് ഒട്ടനവധി സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട്. വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍, ജാമിഅ നൂരിയ്യ പ്രവര്‍ത്തക സമിതിയംഗം,തൃശൂര്‍ ജില്ല എസ്. കെ. ജെ. യു ജനറല്‍ സെക്രട്ടറി, എസ്.എം.എ ജില്ലാ പ്രസിഡന്റ് , എസ്. എം. എഫ് സ്റ്റേറ്റ് കമ്മിറ്റിയംഗം തുടങ്ങിയ പദവികളും വഹിച്ചിരുന്നു.

പിതാവ്: മുസ്‌ലിയാം വീട്ടില്‍ കുഴിങ്ങര അഹമ്മദുണ്ണി മുസ്‌ലിയാര്‍ മാതാവ്:അണ്ടപറമ്പില്‍ അഹ്മദ് മുസ്‌ലിയാരുടെ മകള്‍ ഉമ്മാച്ചു.
Keywords: Kerala, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment