Latest News

സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേററ് മരിച്ചു; കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താല്‍

കാഞ്ഞങ്ങാട്: [www.malabarflash.com] കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കായക്കുന്നിലെ നാരായണന്‍ (42) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അരവിന്ദാക്ഷന് (35) ഗുരുതരമായി പരിക്കേറ്റു. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം.

സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഇരുവരെയും വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് സിപിഎം കേന്ദ്രങ്ങള്‍ ആരോപിച്ചു. മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.