കാഞ്ഞങ്ങാട്:[www.malabarflash.com] നാട് തിരുവോണാഘോഷ ലഹരിയില്‍ ലയിച്ച് നില്‍ക്കെ സിപിഎം പ്രവര്‍ത്തകര്‍ കായക്കുന്നിലെ നാരായണന്‍ (42) വെട്ടേററ് മരിച്ച വിവരമറിഞ്ഞ് നാട് നടുങ്ങി.
തിരുവോണ ദിവസമായ വെളളിയാഴ്ച പകല്‍ 3 മണിയോടെ സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായ കായക്കുന്നിലെ വായനശാലയില്‍ സഹോദരന്‍ അരവിന്ദനടക്കമുളള സഹപ്രവര്‍ത്തകരൊപ്പം പത്രം വായിച്ചു കൊണ്ടിരിക്കെ ബൈക്കിലെത്തിയ മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ നാരായണനെ വെട്ടുകയായിരുന്നു.
അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ അരവിന്ദനും വെട്ടേററു. ഗുരുതരമായി പരിക്കേററ ഇരുവരെയും നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും നാരായണന്‍ മരിച്ചിരുന്നു. അരവിന്ദനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.
കഴിഞ്ഞ ദിവസം സി.പി.എമ്മിന്റെ കൊടി നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകനായ വിജയന്‍ എന്നയാളുമായി നാരായണന്‍ ചെറിയതോതില്‍ തര്‍ക്കമുണ്ടായി പറയപ്പെടുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.
നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന നാരായണന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെ സംസ്‌കരിക്കും.
സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താലിന് സിപിഎം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. പാല്‍, പത്രം, ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിമുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഹര്‍ത്താല്‍.
സംഭവത്തെ തുടര്‍ന്ന് ജില്ലയിലെ സംഘര്‍ഷമേഖലകളില്‍ പോലീസ് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പ് ഉദുമ മാങ്ങാട് സി.പി.എം പ്രവര്‍ത്തകന്‍ ബാലകൃഷ്ണനെ കോണ്‍ഗ്രസ്സുകാര്‍ കുത്തികൊലപ്പെടുത്തിയതും തിരുവോണ ദിവസമാണ്.
സംഭവത്തെ തുടര്‍ന്ന് ജില്ലയിലെ സംഘര്‍ഷമേഖലകളില്‍ പോലീസ് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പ് ഉദുമ മാങ്ങാട് സി.പി.എം പ്രവര്‍ത്തകന്‍ ബാലകൃഷ്ണനെ കോണ്‍ഗ്രസ്സുകാര്‍ കുത്തികൊലപ്പെടുത്തിയതും തിരുവോണ ദിവസമാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment