Latest News

തീവണ്ടി യാത്രക്കിടെ കൊയ്‌ലാണ്ടിയില്‍ പുഴയിലേക്ക് തെറിച്ച് വീണ് കാസര്‍കോട് സ്വദേശി മരിച്ചു

കാസര്‍കോട്: [www.malabarflash.com] തീവണ്ടി യാത്രക്കിടെ കൊയ്‌ലാണ്ടിയില്‍ പുഴയിലേക്ക് തെറിച്ച് വീണ് കാസര്‍കോട് ചൗക്കി സ്വദേശി മുങ്ങി മരിച്ചു. ചൗക്കി ബദര്‍നഗറിലെ അഹമ്മദ് ബഷീറാ(28)ണ് മരിച്ചത്. കൊയ്‌ലാണ്ടിക്ക് സമീപമുള്ള കോരപ്പുഴയിലാണ് സംഭവം.

തിങ്കളാഴ്ച വൈകിട്ട് ചെന്നൈ-മംഗലാപുരം എഗ്‌മോര്‍ എക്‌സ്പ്രസില്‍ നാട്ടിലേക്ക് വരുന്നതിനിടെയാണ് ബഷീര്‍ അപകടത്തില്‍ പെട്ടത്. തീവണ്ടിയില്‍ നിന്ന് ബഷീര്‍ തെറിച്ച് വീഴുന്നത് തൊട്ടടുത്ത ദേശീയ പാതയിലൂടെ വാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് കണ്ടത്. വാഹനയാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സും മത്സ്യതൊഴിലാളികളും തിരച്ചില്‍ നടത്തുകയായിരുന്നു. 

ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള സ്‌കൂബാ ഡൈവിങ് സംഘം നടത്തിയ തിരച്ചിലില്‍ രാത്രി 9 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് മരിച്ചത് ബഷീറാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. 

കോഴിക്കോട്ടെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു ബഷീര്‍. പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയിരുന്നു. ശനിയാഴ്ച കോഴിക്കോട്ടേക്ക് മടങ്ങിയിരുന്നു. ഇന്നലെ നാട്ടിലേക്ക് തിരികെ വരുമ്പോഴാണ് അപകടമെന്ന് കരുതുന്നു.

അബ്ദുല്‍ റഹ്മാന്‍-ആയിഷ ദമ്പതികളുടെ മകനാണ്. രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതനായത്. ആയിഷയാണ് ഭാര്യ. ഒരു വയസ്സുള്ള ആയിഷത്ത് ബാജിറ മകളാണ്. സഹോദരങ്ങള്‍: റിയാസ് (ദുബായ്), നസീമ.

ബഷീറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം വീട്ടിലെത്തിക്കും. തുടര്‍ന്ന് ബദര്‍നഗര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.