Latest News

ആസിഫിന്റെ കൊലക്ക് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക

കുമ്പള: [www.malabarflash.com] പൈവളിഗെ ബായികട്ട സ്വദേശി ആസിഫ്(28) എന്ന യുവാവിന്റെ കൊലക്ക് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് സൂചന.

പൈവളിഗെയില്‍ സ്വാധീനം ഉറപ്പികാനുള്ള ഗുണ്ടാ സംഘങ്ങളുടെ പരിശ്രമത്തിന്റെ ഫലമായാണ് ഇപ്പോഴത്തെ കൊലയെന്നാണ് വിവരം. ഒന്നര വര്‍ഷം മുമ്പ് കൊല ചെയ്യപെട്ട ബാളിഗെ അസീസിന്റെ കൊലയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെയും കൊലപാതകം.

ബാളിഗെ അസീസിന്റെ ഗുണ്ടാ സംഘത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു മുമ്പ് പൈവളിഗെയിലും സമീപ പ്രദേശങ്ങളും. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജബ്ബാറിനെ കൊന്ന കേസില്‍ രണ്ടു വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വന്ന ബാളിഗെ അസീസിന്റെ അഭാവത്തില്‍ പുതിയൊരു ഗുണ്ടാസംഘം ഇവിടെ സ്വാധീനം ഉറപ്പിക്കുകയായിരുന്നു. [www.malabarflash.com]

ജയിലില്‍ നിന്നും പുറത്തു വന്ന ബാളിഗെ അസീസിന് തന്റെ പഴയ സ്വാധീനം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി പുതുതായി രംഗത്ത് വന്ന സംഘത്തിലെ പ്രധാനിയെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഈ വധശ്രമത്തില്‍ മുഖ്യപ്രതിയായിരുന്നു ഞായറാഴ്ച്ച കൊല ചെയ്യപെട്ട ആസിഫ്.

ആസിഫിനെയും സംഘത്തെയും കൊല നടത്താന്‍ വേണ്ടി അയച്ചത് ബാളിഗെ അസീസ് ആണെന്ന നിഗമനത്തില്‍ ഒന്നര വര്‍ഷം മുമ്പ് ഇയാളെ വെട്ടി കൊന്നിരുന്നു. ഇതിനു ശേഷം ഇരു വിഭാഗവും തമ്മില്‍ നിരവധി തവണ ഏററുമുട്ടല്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്ന കൊലപാതകവും. [www.malabarflash.com]

അതേ സമയം വിട്ടഌപോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട കന്യാനയില്‍ ആസിഫിനെ വെട്ടി കൊലപ്പെടുത്തുകയും, സുഹൃത്ത് റിയാസിനെ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്ത അക്രമികള്‍ പൈവളിഗെ ടൗണിലും കൊലവിളി നടത്തി.

ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെ കൊലയാളി സംഘത്തില്‍പെട്ടവരെന്ന് സംശയിക്കുന്ന രണ്ടു പേര്‍ ബൈക്കില്‍ പൈവളിഗെയില്‍ എത്തുകയും രക്തം പുരണ്ട രണ്ടു വാളുകള്‍ ഉയര്‍ത്തി കാട്ടി നാട്ടുകാരെ വെല്ലുവിളിക്കുകയും ചെയ്തു.[www.malabarflash.com]
രക്തം ഉറ്റി വീഴുന്ന രണ്ടു വാളുകളുമായിട്ടാണ് രണ്ടു പേരും പൈവളിഗെയില്‍ എത്തിയത്. ഇതില്‍ ഒരാള്‍ അട്ടഗോളി സ്വദേശിയും, മറ്റൊരാള്‍ പൈവളിഗെ സ്വദേശിയുമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. 

നേരത്തെ ഒരു കൊലക്കേസില്‍ പ്രതിയായ ഇയാള്‍ പത്തോളം കേസുകളില്‍ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.