Latest News

മാവുങ്കാലില്‍ മിനിസ്റ്റേഡിയം ഉദ്ഘാടനത്തിന് ഒരുങ്ങി

കാഞ്ഞങ്ങാട്:[www.malabarflash.com] അജാനൂര്‍ ഗ്രാമ പഞ്ചായത്ത് മാവുങ്കാലിലെ കാട്ടുകുളങ്ങരയില്‍ ഒരുക്കിയ മിനി സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങി.

കളിസ്ഥലത്തിനായുള്ള പഞ്ചായത്തിലെ കായികപ്രേമികളുടെ ചിരകാലാഭിലാഷമാണ് സ്റ്റേഡിയത്തിന്റെ പൂര്‍ത്തീകരണത്തോടെ സഫലമായത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപയും പൈക്ക ഫണ്ടായ ഏഴ് ലക്ഷം രൂപയും ഉപയോഗിച്ചാണ് മിനി സ്റ്റേഡിയംനിര്‍മ്മിച്ചത്. ഈ മാസം തന്നെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി നസീമ പറഞ്ഞു.

കാട്ടുകുളങ്ങരയില്‍ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള 70 സെന്റ് സ്ഥലത്ത് കാട് മൂടി കിടന്നിരുന്ന പാറ പ്രദേശം വികസിപ്പിച്ചെടുത്താണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. സ്റ്റേഡിയം നിര്‍മ്മാണത്തോടെ കായിക പ്രേമികള്‍ക്ക് കളിസ്ഥലത്തിനായുള്ള ആഗ്രഹ സഫലീകരണവും ഉപയോഗ ശൂന്യമായ ഭൂമിയുടെ പരിവര്‍ത്തനവുമാണ് സാധ്യമായത്. 

നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം ഇതിന് മനോഹരമായ പ്രവേശന കവാടവും ഒരുക്കി മാറ്റ് കൂട്ടി. വിവിധ കായിക ഇനങ്ങള്‍ പരിശീലിക്കാന്‍ ഉപയോഗ പ്രദമാണ് ഈ സ്റ്റേഡിയം. വരും വര്‍ഷങ്ങളില്‍ കാണികള്‍ക്ക് ഇരിപ്പിടമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി സ്റ്റേഡിയം വിപുലീകരിക്കാനാണ് അധികൃതരുടെ തീരുമാനം.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.