Latest News

വീട്ടുമുറ്റത്തുള്ള വെള്ളക്കെട്ടില്‍വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

നീലേശ്വരം: [www.malabarflash.com] വീട്ടുമുറ്റത്തുള്ള വെള്ളക്കെട്ടില്‍വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. നീലേശ്വരം തോട്ടുംപുറത്തെ പി.സുരേശന്‍-എന്‍.വി.പ്രസന്ന ദമ്പതിമാരുടെ മകന്‍ ആരുഷ് (രണ്ടരവയസ്സ്) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തോട്ടുംപുറത്തെ വീട്ടുമുറ്റത്തെ വെള്ളക്കെട്ടിലാണ് അപകടം.
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാത്തതിനെത്തുടര്‍ന്ന് പ്രസന്നയും വീട്ടുകാരും അന്വേഷിക്കുന്നതിനിടയിലാണ് വെള്ളക്കെട്ടില്‍ കുഞ്ഞിനെ അവശനിലയില്‍ കണ്ടത്. ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യെ മരിച്ചു.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ ഭണ്ഡാരപ്പുര പരിസരത്തെ സ്വന്തം വീട്ടിലായിരുന്ന പ്രസന്നയും മക്കളും ഓണം ആഘോഷിക്കാനാണ് ഭര്‍തൃവീടായ തോട്ടുംപുറത്ത് കഴിഞ്ഞദിവസം എത്തിയത്.
സുരേശന്‍ ദുബായിലാണ്. ഏക സഹോദരന്‍: ആദിഷ് (അങ്കണവാടി വിദ്യാര്‍ഥി)




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.