Latest News

പത്തു ദിവസം പ്രായമുള്ള നവജാത ശിശു ഐസിയുവില്‍ എലികളുടെ കടിയേറ്റു മരിച്ചു

ഹൈദരാബാദ്‌: [www.malabarflash.com]ഐസിയുവില്‍ ചികില്‍സയിലായിരുന്ന പത്തു ദിവസം മാത്രം പ്രായമുള്ള നവജാത ശിശു എലികളുടെ കടിയേറ്റു മരിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ടൗണിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

ഓഗസ്റ്റ് 17ന് വിജയവാഡയിലാണ് കുട്ടി ജനിച്ചത്. കുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നതിനായി ഐസിയുവില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് എലികളുടെ കടിയേറ്റു കുട്ടി മരിച്ചത്.

ഗുണ്ടൂര്‍ ആശുപത്രിയില്‍ എലികളുടെ കടിയേറ്റു നവജാത ശിശു മരിച്ചതു ഞെട്ടിക്കുന്ന സംഭവമാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തു. സംഭവത്തില്‍ മൂന്നു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി 48 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആരോഗ്യവകുപ്പ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കു മുന്നറിയിപ്പു നല്‍കി.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.