Latest News

ടി മനോജിന്റെ മൂന്നാം രക്തസാക്ഷി ദിനം വിപുലആചരിച്ചു

ബേക്കല്‍: [www.malabarflash.com] ഡിവൈഎഫ്‌ഐ കീക്കാനം യൂണിറ്റ് പ്രസിഡന്റായിരുന്ന ടി മനോജിന്റെ മൂന്നാം രക്തസാക്ഷി ദിനം വിപുലമായി ആചരിച്ചു. മൗവ്വലില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

സി വി സുരേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, പ്രസിഡന്റ് കെ രാജമോഹന്‍, പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍, ശിവജിവെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വിനോദ്കുമാര്‍ പനയാല്‍ സ്വാഗതം പറഞ്ഞു.

അമ്പങ്ങാട് കേന്ദ്രീകരിച്ച് പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

രാവിലെ കീക്കാനം സ്മൃതിമണ്ഡപത്തില്‍ പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തി പുഷ്പാര്‍ചന നടത്തി. ബ്ലോക്ക് പ്രസിഡന്റ് സി വി സുരേഷ് അധ്യക്ഷനായി.

ക്യാന്‍സര്‍ ബാധിച്ച് മരിച്ച കീക്കാനം തൊട്ടിയിലെ കരുണാകരന്റെ രണ്ടുമക്കള്‍ക്കുള്ള മനോജ് സ്മാരക വിദ്യാഭ്യാസ ഫണ്ട് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍ വിതരണം ചെയ്തു.

ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, എം കുമാരന്‍, മധുമുതിയക്കാല്‍, എം കരുണാകരന്‍, സിന്ധു പനയാല്‍ എന്നിവര്‍ സംസാരിച്ചു. എ വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.