Latest News

മകനെ ഗുണ്ടയാക്കിയതിനെതിരെ മാതാവ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു

കാഞ്ഞങ്ങാട്: [www.malabarflash.com] മകനെ ഗുണ്ടാ ആക്ടിലുള്‍പ്പെടുത്തി ജയിലില്‍ അടച്ചതിനെതിരെ മാതാവ് ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തു.

അതിഞ്ഞാല്‍ തെക്കേപ്പുറത്തെ സമീറിനെയാണ് ഹൊസ്ദുര്‍ഗ് പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ കാപ്പ ആക്ട് അനുസരിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചത്. ഇതു ചോദ്യം ചെയ്തുകൊണ്ട് സമീറിന്റെ മാതാവ് നബീസ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു.

ഹരജി പരിഗണിച്ച ഹൈക്കോടതി ഹൊസ്ദുര്‍ഗ് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്‌ഐ, കെ.ബിജുലാല്‍ ബുധനാഴ്ച ഹൈക്കോടതി യിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഏഴോളം ക്രിമിനല്‍ കേസുകളിലെ പ്രതിയായ സമീറിനെ നിയമാനുസൃതമായി തന്നെയാണ് കാപ്പ ആക്ടിലുള്‍പ്പെടുത്തി ജയിലിലടച്ചതെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്.

കാപ്പ ബോര്‍ഡ് നടത്തിയ നിരീക്ഷണത്തിന്റെയും വിലയിരുത്തലിന്റെയും പിന്‍ബലത്തിലാണ് സമീറിനെതിരെ കാപ്പ ചുമത്തിയതെന്ന് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമീറിനെതിരെയുള്ള കാപ്പ പിന്‍വലിക്കരുതെന്നാണ് പോലീസിന്റെ ആവശ്യം.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.