Latest News

വിദ്യാര്‍ത്ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ എസ്‌ഐയുടെ ഭാര്യയായ അധ്യാപികക്കെതിരെ കേസ്

ബേക്കല്‍: [www.malabarflash.com] വിദ്യാര്‍ത്ഥിനിയുടെ കൈ തല്ലിയൊടിച്ചുവെന്ന പരാതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയുടെ ഭാര്യയായ അധ്യാപികക്കെതിരെ കേസ്.

പള്ളിക്കര കല്ലിങ്കാല്‍ ഗവ. മുസ്‌ലിം യു.പി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിനി പി.സജ്‌നയുടെ വലതുകൈ തല്ലിയൊടിച്ചുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ വിജയന്റെ ഭാര്യ ശ്യാമള ടീച്ചര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. 

ചൊവ്വാഴ്ച രാവിലെ ക്ലാസില്‍ ശ്യാമള ടീച്ചര്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ സജ്‌ന പാഠപുസ്തകത്തില്‍ ഒട്ടിച്ച സ്റ്റിക്കറില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുകയായിരുന്നു. ഈ വിവരം തൊട്ടടുത്തിരിക്കുന്ന വിദ്യാര്‍ത്ഥിനി ടീച്ചറുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും ടീച്ചര്‍ ഉടനെ സജ്‌നയെ അടുത്തേക്ക് വിളിച്ചു വരുത്തി മരത്തിന്റെ വടികൊണ്ട് വലതു കൈപ്പത്തിയില്‍ ആഞ്ഞടിക്കുകയായിരുന്നുവത്രേ. 

വേദന കൊണ്ട് പുളഞ്ഞ സജ്‌ന വീട്ടിലെത്തി അമ്മ സാവിത്രിയോട് കാര്യങ്ങള്‍ പറയുകയും പിന്നീട് ചികിത്സ തേടുകയും ചെയ്തു. എന്നാല്‍ വേദന അസഹ്യമായതിനെത്തുടര്‍ന്ന് കുട്ടിയെ പിന്നീട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.