Latest News

പട്ടാപ്പകല്‍ കയറിപ്പിടിച്ച യുവാവിനെ യുവതി ഹെല്‍മറ്റ് കൊണ്ട് അടിച്ചു വീഴ്ത്തി

കൊച്ചി:[www.malabarflash.com] പൊതുനിരത്തില്‍ അപമാനിച്ച യുവാവിനെ പൊലീസ് സ്‌റ്റേഷനില്‍ വച്ച് മാപ്പുപറയും വരെ മര്‍ദ്ദിച്ചും അപമാനിച്ചവന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത പെണ്‍കുട്ടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ദേശീയ മാദ്ധ്യമങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ മലയാളി യുവതിയും അപമാനിക്കാന്‍ ശ്രമിച്ചവനെ കൈക്കരുത്തു കൊണ്ട് നേരിട്ടിരിക്കുന്നു.

യുവതികള്‍ക്ക് വഴിനടക്കണമെങ്കില്‍ അല്‍പ്പം കരാട്ടയൊക്കെ പഠിച്ചിരിക്കണം എന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് കേരളത്തിലെയും കാര്യങ്ങളുടെ പോക്കെന്നാണ് തൃപ്പൂണിത്തുറയിലെ സംഭവം തെളിയിക്കുന്ന. പട്ടാപ്പകല്‍ കയറിപ്പിടിച്ച യുവാവിനെ യുവതി ഹെല്‍മെറ്റ് കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.

തൃപ്പൂണിത്തുറ പേട്ടയിലുള്ള ധനകാര്യസ്ഥാപനത്തിലേയ്ക്ക് പോയ യുവതിക്കാണ് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. സ്ഥാപനത്തിന്റെ കോണിപ്പടിയില്‍ വച്ച് യുവാവ് ഇവരെ കയറിപ്പിടിക്കുകയാരുന്നു. ഉടന്‍ തന്നെ യുവതി കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച് യുവാവിനെ തല്ലി വീഴ്ത്തി. തുടര്‍ന്ന് പിടിവലി ഉണ്ടാകുകയും ചെയ്തു. ഒച്ച കേട്ട് ആളുകള്‍ ഓടി കൂടിയപ്പോഴേയ്ക്കും സമീപത്തുള്ള കടയിലേയ്ക്ക് യുവാവ് ഓടിക്കയറി.

നാട്ടുകാര്‍ തടഞ്ഞുവച്ച യുവാവിനെ മരട് എസ് ഐ പി ആര്‍ സന്തോഷും സംഘവും ചേര്‍ന്ന് യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ചോറ്റാനിക്കര കൊല്ലം തടത്തില്‍ ആദര്‍ശ് (29) ആണ് ധനകാര്യ സ്ഥാപനത്തിലേയ്ക്ക് വന്ന യുവതിയെ കയറിപിടിച്ചത്.




പേട്ടയില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത ശേഷം ഒന്നാം നിലയിലുള്ള പണമിടപാട് സ്ഥാപനത്തിലേയ്ക്ക് യുവതി ഇടനാഴിയലൂടെ പടവുകള്‍ കയറുമ്പോള്‍ താഴേയ്ക്കിറങ്ങി വന്ന യുവാവ് യുവതിയുടെ ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു. ഈ സമയം മറ്റാരും സ്ഥലത്തുണ്ടായിരുന്നില്ല. പകച്ചു പോയ യുവതി ഉടനെ തന്റെ കൈവശം ഉണ്ടായിരുന്ന ഹെല്‍മറ്റ് കൊണ്ട് യുവാവിനെ അടിച്ചുവീഴ്ത്തുകയായിരുന്നു. യുവാവ് തിരിച്ചടിച്ചെങ്കിലും യുവതി വിട്ടില്ല. ഹെല്‍മറ്റ് ഉപയോഗിച്ചുള്ള അടിയില്‍ വീണുപോയ ആദര്‍ശ് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിന് ഇടെയാണ് കടയിലേക്ക് ഓടിക്കയയറിയതും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിക്കുന്നതും.
ഇന്‍ഫോപാര്‍ക്കില്‍ എന്‍ട്രി ഓപ്പറേറ്ററായ ആദര്‍ശിന്റെ വിവാഹം കഴിഞ്ഞിട്ട് ഏഴ് മാസമേ ആയിട്ടുള്ളൂ. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.