കുമ്പഡാജെ: [www.malabarflash.com] കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനം പകരം വെക്കാനില്ലാത്ത സല്‍ക്കര്‍മ്മമാണെന്ന് സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ അഭിപ്രായപ്പെട്ടു. ജാത,മത, വര്‍ഗ്ഗ, രാഷ്ട്രീയ അതിര്‍ വരമ്പുകള്‍ നോക്കാതെ ചെയ്യുന്ന ഇത്തരം നന്മകള്‍ മതേതരത്വത്തിലൂന്നിയ മുസ്‌ലിം ലീഗിന്റെ പ്രഖ്യാപിത നയലക്ഷ്യത്തേയും അടയാളപ്പെടുത്തുന്നു.
പൂര്‍വ്വികരാരും നിലവിലുള്ളതുമായ മഹാരഥന്മാരാല്‍ നയിക്കപ്പെട്ട മുസ്‌ലിം ലീഗിന് വേദനിക്കുന്നവരേയും പിന്നോക്ക വിഭാഗങ്ങളേയും മറന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ അഞ്ചാമത് ബൈത്തുറഹ്മക്ക് കുമ്പഡാജെയില്‍ കുറ്റിയടിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് അഡ്വ. ഖാസിം അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണപ്രവര്‍ത്തിയുടെ ആദ്യ ഗഡു എല്‍.എ മഹമൂദ് ഹാജി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി.
കെ.എം.സി.സി പദ്ധതികള്‍സംബന്ധിച്ച് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി വിശദീകരിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹമീദ് പൊസോളിഗെ സ്വാഗതം പറഞ്ഞു. എ.എ ജലീല്‍, ഹാശിം കടവത്ത്, ഇ അബൂബക്കര്‍ ഹാജി, മുനീര്‍ പൊടിപ്പള്ളം, ബി.ടി അബ്ദുല്ലക്കുഞ്ഞി, സത്താര്‍ ആലംപാടി, ഷാഫി മാര്‍പ്പനടുക്കം, ഇബ്രാഹിം പള്ളങ്കോട്, എം അബൂബക്കര്‍, കെ.യു. അബൂബക്കര്‍ ഹാജി, എസ്. മുഹമ്മദ്, അലി തുപ്പക്കല്‍, ഫാറൂഖ് കുമ്പഡാജെ, അബ്ദുല്‍ റഹിമാന്‍ കുമ്പഡാജെ, ലത്തീഫ് മാര്‍പ്പനടുക്ക, അബൂബക്കര്‍ മാര്‍പ്പനടുക്ക, നൂറുദ്ദീന്‍ ബെളിഞ്ച, നൗഫന്‍ കുമ്പഡാജെ, ചാല്‍ക്കര അബ്ദുല്ല, ഫാത്തിമത്ത് സുഹറ പ്രസംഗിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment