Latest News

അന്വേഷണത്തില്‍ സഹായിച്ചവര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ ആദരം

ഉദുമ::[www.malabarflash.com] യാത്രയ്ക്കിടയില്‍ നഷ്ടമായ പണം തിരികെക്കിട്ടാന്‍ സഹായകരമായ വിവരങ്ങള്‍ കൈമാറിയവര്‍ക്ക് ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ആദരം.

പാക്കം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശമ്പളം നല്‍കാന്‍ ട്രഷറിയില്‍ നിന്നും എടുത്ത 9.74ലക്ഷം രൂപ അധ്യാപകനായ രാജേഷിന്റെബൈക്കില്‍ നിന്നും ചട്ടഞ്ചാലിനും പെരിയാട്ടടുക്കത്തിനുമിടയില്‍ ദേശീയപാതയില്‍നഷ്ടപ്പെടുകയായിരുന്നു. പണമടങ്ങിയ ബാഗ് റോഡില്‍ വീഴുന്നതും മറ്റൊരാള്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ എടുക്കുന്നതും കണ്ടു പോലീസിനു വിവരം നല്‍കിയ ബിഎസ്എന്‍എല്‍ ജീവനക്കാരായ തലശേരി സ്വദേശി അനില്‍കുമാര്‍, സുനില്‍കുമാര്‍, ചെര്‍ക്കാപ്പാറയിലെ ഗോപി എന്നിവരെ ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് അനുമോദിച്ചത്. 

എസ്‌ഐ ആദംഖാന്‍ അധ്യക്ഷത വഹിച്ചു.ഡിവൈഎസ്പി കെ.ഹരിശ്ചന്ദ്രനായ്ക്ക് ഉപഹാരം നല്‍കി. ഉദുമ പഞ്ചായത്തംഗം ഹമീദ് മാങ്ങാട് പാരിതോഷികം നല്‍കി. അഡീഷണല്‍ എസ്‌ഐ വി.ശശിധരന്‍ സ്വാഗതവും സുഭാഷ്ചന്ദ്രന്‍ നന്ദിയും പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.