Latest News

മേമന്‍െറ ഖബറടക്കത്തിനെത്തിയവര്‍ തീവ്രവാദികള്‍: ത്രിപുര ഗവര്‍ണര്‍

കൊല്‍ക്കത്ത: [www.malabarflash.com] മുംബൈ സ്ഫോടന കേസ് പ്രതി യാക്കൂബ് മേമന്‍െറ വധശിക്ഷയുമായി ബന്ധപ്പെട്ട് ത്രിപുര ഗവര്‍ണര്‍ നടത്തിയ ട്വിറ്റര്‍ പരാമര്‍ശം വിവാദമായി. മേമന്‍െറ ഖബറടക്കത്തിന് മുംബൈയിലത്തെിയവരില്‍ അദ്ദേഹത്തിന്‍െറ ബന്ധുക്കളെയൊഴികെയുള്ളവര്‍ തീവ്രവാദികളാണെന്നും ഇവരെ ഇന്‍റലിജന്‍സ് നിരീക്ഷിക്കണമെന്നാണ് ത്രിപുര ഗവര്‍ണര്‍ തഗത റോയ് ട്വിറ്ററില്‍ കുറിച്ചത്.

ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കളെ മാറ്റി നിര്‍ത്താം. എന്നാല്‍ മറ്റുവള്ളവര്‍ മേമനോട് എന്തിനാണ് സഹാനുഭാവം പുലര്‍ത്തുന്നതെന്ന്, ഒരു സമുദായത്തിന്‍െറ പേരെടുത്തുപറയാതെ റോയ് ചോദിച്ചു. ട്വീറ്റ് വിവാദമായതോടെ, ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തി എന്ന നിലയില്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്നം അവരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയെന്നത് തന്‍െറ ബാധ്യതയാണെന്ന വാദവുമായി റോയ് മുന്നോട്ടുവന്നു. സംസ്ഥാനത്തിന്‍െറ സുരക്ഷയില്‍ ഗവര്‍ണര്‍ ആശങ്കപ്പെട്ടേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഭരണഘടനാപദവി വഹിക്കുന്ന ഗവര്‍ണര്‍ ഭരണഘടനാപരമായല്ല സംസാരിക്കുന്നതെന്ന് മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി വിമര്‍ശിച്ചു. ഗവര്‍ണര്‍ക്ക് എന്തെങ്കിലും നിര്‍ദേശം നല്‍കാനുണ്ടെങ്കില്‍ അത് ട്വിറ്ററിലൂടെയല്ല പറയേണ്ടത്. വേണമെങ്കില്‍ മുഖ്യമന്ത്രിമാര്‍ക്ക് സന്ദേശം അയക്കാമായിരുന്നുവെന്നും സോമനാഥ് ചാറ്റര്‍ജി വ്യക്തമാക്കി. റോയ് ഭരണഘടനാ പദവിയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഓര്‍ക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ മുതിര്‍ന്ന നേതാവ് സുബ്രത മുഖര്‍ജി പറഞ്ഞു.





Keywords: National News,  Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.