കൊച്ചി:[www.malabarflash.com] മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247, ദേശീയ അവാര്‍ഡ് ലഭിച്ച 'ഐന്‍' സിനിമയിലെ 'കാലമാം വേദി' എന്ന ഗാനം റിലീസ് ചെയ്തു. വിശാല്‍ ജോണ്‍സണ്‍ന്റെ വരികള്‍ക്ക് രാഹുല്‍ രാജാണ് ഈണം പകര്‍ന്നിരിക്കുന്നത്. രാഹുല്‍ രാജും അനിത ഷൈഖുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
സിദ്ധാര്‍ഥ് ശിവ തിരകഥയും സംവിധാനവും നിര്‍വഹിച്ച ഐന്‍നില്‍, മുസ്തഫയും രചന നാരായണന്‍കുട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നു. 'ഐന്‍' 2014 ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച മലയാള ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയും ചിത്രത്തിലെ പ്രകടനത്തിന് മുസ്തഫയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിക്കുകയും ചെയ്തിരുന്നു.
2014 കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് മികച്ച കഥാകൃത്തെന്ന ബഹുമതിയും 'ഐന്‍' നേടി കൊടുത്തു. 1:1.3 എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മ്മിച്ച ഈ ചിത്രം സെപ്റ്റംബര്‍ 25ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു.
No comments:
Post a Comment