മൂവാറ്റുപുഴ:[www.malabarflash.com] തമിഴ്‌നാട്ടുകാരിയായ യുവതി ഹോട്ടലിലെ ബാത്ത്‌റൂമില്‍ പ്രസവിച്ചു; എട്ടുമാസമെത്തിയ പെണ്‍കുഞ്ഞ് മരിച്ചു. ശനിയാഴ്ച രാവിലെ പത്തരയോടെ തൃക്കളത്തൂരിലെ ഹോട്ടലിലാണ് അപ്രതീക്ഷിതമായ പ്രസവം നടന്നത്.
പേഴയ്ക്കാപ്പിള്ളിയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ താമസിച്ചു കളിപ്പാട്ടങ്ങളും മറ്റും വില്പന നടത്തിവന്ന ഈറോഡ് പച്ചമല മുരുകന്‍ കോവില്‍ ആല്‍ബര്‍ട്ടിന്റെ ഭാര്യ ലക്ഷ്മി (20) ശക്തമായ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ഹോട്ടലിലെ ശുചിമുറിയില്‍ കയറുകയായിരുന്നു.
അവിടെനിന്ന് ഇറങ്ങി റോഡരികിലിരുന്നു നിലവിളിച്ചതോടെയാണു നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ ഹൈവേ പോലീസ് യുവതിയെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
ഇതിനിടെ, ശുചിമുറിയില്‍ കയറിയ ഹോട്ടലുടമയാണു ക്ലോസറ്റില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞിനെ കണ്ടത്. പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എസ്‌ഐ പി.എച്ച്. സമീഷും സംഘവും സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലക്ഷ്മി ജനറല്‍ ആശുപ്രത്രിയില്‍ പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ലക്ഷ്മിയെ ചോദ്യംചെയ്യേണ്ടതുണെ്ടന്നു പോലീസ് പറഞ്ഞു. ലക്ഷ്മി-ആല്‍ബര്‍ട്ട് ദമ്പതികള്‍ക്ക് ഒരു കുട്ടിയുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment