Latest News

കുഞ്ഞുങ്ങള്‍ക്ക് 'കൂള്‍ ആയി' പഠിക്കാന്‍ കൊത്തനാപറമ്പ് ആംഗന്‍വാടിയില്‍ എസി

മുക്കം:[www.malabarflash.com] വൈദ്യുതി കണക്ഷനില്ലാത്തതിനാല്‍ ഒരു ഫാന്‍ പോലും ഫിറ്റ് ചെയ്യാനാവാതെ കഠിനമായ ചൂടു സഹിച്ച് വിദ്യാര്‍ഥികള്‍ പഠനം നടത്തുമ്പോള്‍ അതില്‍ നിന്ന് ഏറെ വ്യത്യസ്തമായി ഒരു ആംഗന്‍വാടി.

കാരശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്പ് വാര്‍ഡിലെ കൊത്തനാപറമ്പ് ആംഗന്‍വാടി എയര്‍ കണ്ടീഷന്‍ ചെയതാണ് വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്.

വര്‍ഷങ്ങളായി വാടക കെട്ടിടത്തിലും വീടു വരാന്തയിലുമായി പ്രവര്‍ത്തിച്ചിരുന്ന ആംഗന്‍വാടി സ്വന്തം കെട്ടിടമില്ലാത്തതിനാല്‍ 1990ല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. 2007 മുതല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയെങ്കിലും വാടകക്കെട്ടിടമായിരുന്നു ശരണം.

നാട്ടുകാര്‍ നിര്‍മ്മാണ കമ്മറ്റിയുണ്ടാക്കി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ 4 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി. ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് കെട്ടിട നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപയും അനുവദിച്ചു. മനോഹരമായ കെട്ടിടം യാഥാര്‍ഥ്യമായി. അടുക്കള, സ്റ്റോര്‍ റൂം, ടോയ്‌ലറ്റ്, എന്നിവയടക്കം അത്യാധുനിക രീതിയിലാണ് കെട്ടിടം പണികഴിപ്പിച്ചത്.

അടുക്കളയില്‍ പുകയില്ലാത്ത അടുപ്പും റൂമുകളില്‍ ടൈലും പാകി മനോഹരമാക്കി. മുറ്റം ഇന്റര്‍ലോക്ക് ബ്രിക്‌സ് പാകി ചുറ്റുമതിലും സ്ഥാപിച്ചു.

മുന്‍ ഗ്രാമ പഞ്ചായത്തംഗം റഷീഫ് കണിയാത്താണ് എയര്‍ കണ്ടീഷന്‍ സ്‌പോണ്‍സര്‍ ചെയ്തത്. നാളെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ഈ മാതൃകാ അംഗന്‍വാടിയുടെ അവസാന വട്ട മിനുക്കുപണികളാണിപ്പോള്‍ നടന്നു വരുന്നത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.