Latest News

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ ഭാര്യ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു

കണ്ണൂര്‍: [www.malabarflash.com] എടക്കാട് ബീച്ചിനു സമീപം ബിജെപി പ്രവര്‍ത്തകനെ പത്തംഗ സംഘം വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. കടമ്പൂരിലെ കണ്ടകുനിയില്‍ സദാനന്തന്റെ മകന്‍ സുമേഷിനാണ് (28) ഭാര്യാ വീട്ടില്‍ വച്ച് വെട്ടേറ്റത്.

തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് 28 തുന്നലുണ്ട്. ഭാര്യാ വീട്ടില്‍ കയറി ഒരു സംഘം അക്രമം നടത്തുകയാണെന്ന് വിവരത്തെ തുടര്‍ന്ന് എത്തിയപ്പോഴാണ് സുമേഷിനു നേരേ ആക്രമണം നടന്നത്.

വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് പത്തംഗ സംഘം സുമേഷിന്റെ ഭാര്യ ദിവ്യയുടെ എടക്കാട് ബീച്ച് റോഡിലെ ചില്‍ഡ്രന്‍സ് പാര്‍ക്കിനു സമീപത്തെ വീട്ടിലെത്തിയത്. എട്ടു മാസം പ്രായമുള്ള കുട്ടിയെ കടലിലെറിയുമെന്ന് സംഘം ഭീഷണിപ്പെടുത്തി. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സുമേഷ് സുഹൃത്ത് സുഹാസിനൊപ്പം വീട്ടിലെത്തിയത്. വീട്ടിലേക്കു വരുംമുമ്പ് എടക്കാട് പോലീസ് സ്‌റ്റേഷനിലെത്തി സുമേഷ് പരാതി നല്‍കിയിരുന്നു. 

വീട്ടിലെത്തിയ സുമേഷിനെ ആക്രമിച്ച സംഘം തടയാന്‍ ശ്രമിച്ച സുഹാസിനു നേരേയും വീട്ടുകാര്‍ക്കു നേരേയും ആക്രമണം നടത്തി. ബിജെപി പ്രവര്‍ത്തകനായ സുഹാസിന്റെ രണ്ടു വിരലുകള്‍ ഒടിഞ്ഞിട്ടുണ്ട്. ഭാര്യ ദിവ്യയ്ക്കും മാതാവ് സൗമിനിക്കും പരിക്കേറ്റു. കണ്ണൂര്‍ സിറ്റി സിഐയുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സന്നാഹം എടക്കാട് ബീച്ചില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ മാസം സുമേഷിനു നേരേ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണശ്രമം നടന്നിരുന്നു. പോലീസ് ഇടപെട്ടാണ് ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയത്. 

ബിജെപി പ്രവര്‍ത്തകനു നേരേ നടന്ന ആക്രമണത്തില്‍ ബിജെപി ധര്‍മടം നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.കെ. ഗിരിധരന്‍ പ്രതിഷേധിച്ചു. വീടുകയറിയുള്ള ആക്രമണം ഇനിയുണ്ടാകില്ലെന്ന് സമാധാന കമ്മിറ്റിയോഗത്തില്‍ ഉറപ്പു നല്‍കിയ സിപിഎം നേതാക്കളുടെ വാക്കിന് ഒരുവിലയുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ഗിരിധരന്‍ പറഞ്ഞു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.