Latest News

പ്രിയാമണി വാക്കുപാലിച്ചു; ചാനല്‍ റിയാലിറ്റിഷോക്കിടെ മോതിരമണിയിച്ചും മാല ചാര്‍ത്തിയും ഭാവി വധൂവരന്മാര്‍

ഒടുവില്‍ പ്രിയാമണി വാക്കു പാലിച്ചു. ഡി ഫോര്‍ ഡാന്‍സ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഭാവിവരന്‍ മുസ്തഫ രാജിനെ പ്രിയ കൊണ്ടുവന്നു. മാത്രമല്ല, പ്രേക്ഷകരുടെ മുന്നില്‍ മുസ്തഫ പ്രിയാമണിയുടെ കൈയില്‍ മോതിരം അണിയിക്കുകയും ചെയ്തു. പ്രിയയാകട്ടെ മുസ്തഫയുടെ കഴുത്തില്‍ മാല ചാര്‍ത്തിയാണ് സന്തോഷം പങ്കുവച്ചത്.[www.malabarflash.com]

പ്രിയങ്കയുടെയും മുസ്തഫയുടെയും പ്രണയകഥ ഏറെ നാളുകളായി ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞതാണ്. ഇതിനു സ്ഥിരീകരണവുമായി മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് പരിപാടിക്കിടെ ഷോയിലെ വിധികര്‍ത്താവുകൂടിയായ പ്രിയ എത്തുകയും ചെയ്തു.

അന്നു തന്നെ മുസ്തഫയെ ഡി ഫോര്‍ ഡാന്‍സ് വേദിയില്‍ എത്തിക്കുമെന്നു പ്രിയ വാക്കുനല്‍കിയിരുന്നതാണ്. അതാണ് കഴിഞ്ഞ ദിവസം നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രിയാമണി പാലിച്ചത്.

നാല് വര്‍ഷമായി മുസ്തഫയും പ്രിയയും പ്രണയത്തിലാണ്. ഡി ഫോര്‍ ഡാന്‍സ് സീസണ്‍ 2 വിന്റെ ഗ്രാന്റ് ഫിനാലെയില്‍ ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായാണ് മുസ്തഫ രാജ് എത്തിയത്. വേദിയില്‍ മുസ്തഫയ്ക്ക് ഗംഭീര സ്വീകരണം തന്നെയാണ് ഒരുക്കിയത്. തുടര്‍ന്നാണ് അതേ വേദിയില്‍ മുസ്തഫ പ്രിയയുടെ കൈയില്‍ മോതിരമണിയുകയും, പ്രിയ മുസ്തഫയ്ക്ക് പൂമാല ചാര്‍ത്തുകയും ചെയ്തത്.

പാപ്പരാസികള്‍ മുമ്പേ തന്നെ പ്രിയാമണിയുടെ കാമുകനെ കണ്ടെത്തിയിരുന്നു. കാമുകനൊത്തുള്ള നടിയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. മുസ്തഫ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ അംബാസഡറായ പ്രിയാമണി സി.സി.എല്ലിനിടെയാണ് മുസ്തഫയുമായി അടുത്തത്. നേരത്തെയും മുസ്തഫയെ കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടതും കൂടുതല്‍ അടുത്തതും സി.സി.എല്‍ വേദിയില്‍ വച്ചാണ്. വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതിച്ചിട്ടുണ്ട്. അടുത്തുതന്നെ വിവാഹം ഉണ്ടാകുമെന്നാണ് പ്രിയ പറയുന്നത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.