Latest News

കൊളവയലിലെ അക്രമം: രണ്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: [www.malabarflash.com] കൊളവയലില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അക്രമ സംഭവങ്ങളില്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.

കൊളവയലിലെ സാനു (25) വിഘ്‌നേഷ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ഹോസ്ദുര്‍ഗ് ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. 

വധശ്രമത്തിനാണു ഇവരുടെ പേരില്‍ കേസെടുത്തത്. ഞായറാഴ്ച രാത്രിയിലുണ്ടായ അക്രമസംഭവത്തില്‍ ഇരു വിഭാഗത്തിലുംപെട്ട ഏഴുപേര്‍ക്കു പരിക്കേറ്റിരുന്നു.

ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രീജിത്തിന്റെ പരാതിയിലാണ് കേസ്. ബിജെപി പ്രവര്‍ത്തകരായ വിവേക്, ഗണേശന്‍, ലക്ഷ്മണന്‍, ഷാജി തുടങ്ങി കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.