Latest News

60-ാം സാര്‍വ്വജനിക ശ്രീ ഗണേശോത്സവം: വജ്ര മഹോത്സവം 17 മുതല്‍ 23 വരെ

കാസര്‍കോട്:[www.malabarflash.com] സാര്‍വ്വജനിക ശ്രീ ഗണേശോത്സവത്തിന്റെ വജ്ര മഹോത്സവം 17 മുതല്‍ 23 വരെ കാസര്‍കോട് ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് വെച്ച് ആഘോഷിക്കും.
16ന് വൈകു. 4.15ന് വിളംബര ഘോഷയാത്ര മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് കറന്തക്കാട് ശിവാജി നഗര്‍ വഴി മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലേത്തിച്ചേരും. കലവറ നിറയ്ക്കല്‍ ഘോഷയാത്ര കറന്തക്കാട് ശ്രീ വീരഹനുമാന്‍ മന്ദിരത്തില്‍ നിന്ന് ഇതിനോടൊപ്പം ചേരും.

17 ന് രാവിലെ 9ന് ഗണേശ വിഗ്രഹം ശ്രീ വരദരാജ വെങ്കട്രമണക്ഷേത്രത്തില്‍ നിന്ന് ശ്രീരാമ പേട്ടെ വഴി വാദ്യഘോഷാദികളോടെ ആനയിച്ച് ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് ഗണപതി ഹോമം, ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കലും, ഉച്ചയ്ക്ക് 12 ന് ധ്വജാരോഹണം, 12.15 വജ്രമഹോത്സവ ഉദ്ഘാടനം മുന്‍ എംഎല്‍സി മോനപ്പ ഭണ്ഡാരി നിര്‍വ്വഹിക്കും. വൈകുന്നേരം 6.30ന് കോഴിക്കോട് സങ്കീര്‍ത്തന അവതരിപ്പിക്കുന്ന ചരിത്ര നാടകം'മാമാങ്കം, രാത്രി 9 ന് മഹാപൂജ.
18ന് രാവിലെ 8.30 അഷ്‌ടോത്തര ശത നാളികേര യാഗം, 11.30 ന് ഹോമ പൂര്‍ണ്ണാഹുതി, വൈകുന്നേരം 3.30 ന് കറന്തക്കാട് ശ്രീ വീരഹനുമാന്‍ മന്ദിര പരിസരത്ത് നിന്ന് പൂര്‍ണ്ണകുംഭം നല്‍കി ശ്രീ ക്ഷേത്ര ധര്‍മ്മസ്ഥല ധര്‍മ്മാധികാരി പത്മവിഭൂഷണ്‍ രാജര്‍ഷി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഗഡെ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് 4.30ന് ചേരുന്ന ധാര്‍മ്മിക സഭയില്‍ ഡോ. അനന്ത കാമത്ത് അദ്ധ്യക്ഷത വഹിക്കും. 

മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, എംപി നളിന്‍ കുമാര്‍ കടീല്‍, ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, വേദമൂര്‍ത്തി ശ്രീ ഹിരണ്യ വെങ്കടേശ് ഭട്ട്, രാഷ്ട്രീയ സ്വയംസേവക സംഘം നഗര-താലുക്ക് സംഘചാലക് ദിനേശ മടപ്പുര, സാര്‍വ്വജനിക ശ്രീ ഗണേശോത്സവ സമിതി അദ്ധ്യക്ഷന്‍ സി.വി.പൊതുവാള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നേരം 6.30 ന് യക്ഷഗാന ബയലാട്ട-ശ്വേത കുമാര ചരിത്രം. 

19ന് രാവിലെ 8.30ന് ശ്രീ ലക്ഷ്മീ ഗണപതി ഹോമം ആരംഭം, 11.30ന് ഹോമ പൂര്‍ണ്ണാഹുതി വൈകുന്നേരം 6.30ന് കണ്ണൂര്‍ കളിവെട്ടം അവതരിപ്പിക്കുന്ന നാട്ടുതുടി-നാടോടി നൃത്തങ്ങള്‍.
20ന് രാവിലെ 8.30ന് ശ്രീ വിദ്യാഗണപതി ഹോമം ആരംഭം, 11ന് ഹോമ പൂര്‍ണ്ണാഹുതി, 11.30 ന് ക്ഷേത്ര മന്ദിര, തറവാട്, കാവുകള്‍ എന്നിവിടങ്ങളില്‍ നിത്യപൂജയും വിളക്കും വെയ്ക്കുന്നവരെ ആദരിക്കും. ചടങ്ങില്‍ അതിഥികളായി വിശ്വഹിന്ദു പരിഷത്ത് കര്‍ണ്ണാടക സംസ്ഥാനകാര്യാധ്യക്ഷന്‍ എം.ബി. പുരാണിക്, ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി, സന്തോഷ് കുമാര്‍ ഷെട്ടി എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം 6.30 ന് മലയാള പുരാണ നാടകം-അഗ്നിഭദ്ര. 

21ന് രാവിലെ 8.30ന് ശ്രീ ജഗന്മോഹന ഗണപതി ഹോമം ആരംഭം, വൈകുന്നേരം 6.30ന് ഭജന്‍ സന്ധ്യാസുര്‍മനി ദത്താത്രേയ വേലന്‍കര്‍ ബെംഗളൂരു.
22ന് രാവിലെ 8.30ന് ശ്രീ മഹാഗണപത്യഥര്‍വ്വ ശീര്‍ഷ സഹസ്രമോദക യാഗം ആരംഭം, വൈകുന്നേരം 6.30ന് പൗരാണിക നാടകം സത്യവാന്‍ സാവിത്രി. 

23ന് വൈകുന്നേരം 4ന് സമാപനയോഗത്തില്‍ ഡോ. അനന്ത കാമത്ത് അദ്ധ്യക്ഷത വഹിക്കും. വൈകുന്നേരം 6.00ന് ധ്വജാവരോഹണം, മഹാപൂജ, തുടര്‍ന്ന് ഗണേശ വിഗ്രഹം ഘോഷയാത്രയായി വെങ്കിടരമണ ക്ഷേത്ര കുളത്തില്‍ നിമഞ്ജനം ചെയ്യും. ഘോഷയാത്രയില്‍ പതിനഞ്ചിലധികം നിശ്ചല ദൃശ്യങ്ങള്‍ അണിനിരക്കും.


എല്ലാ ദിവസവും രാവിലെ 8 മണിക്ക് ഗണപതിഹോമം, രാത്രി 9 ന് മഹാപൂജ, 18മുതല്‍ 22 വരെ ഉച്ചയ്ക്ക് അന്നദാനം എന്നിവയുണ്ടാകും. 

പത്രസമ്മേളനത്തില്‍ സാര്‍വ്വജനിക ശ്രീ ഗണേശോത്സവ സമിതി ഗൗരാവദ്ധ്യക്ഷന്‍ ദിനേശ് മഠപ്പുര, ഗണേശസമിതി അദ്ധ്യക്ഷന്‍ സി.വി.പൊതുവാള്‍, ഉപാദ്ധ്യക്ഷനാമാരായ കെ.ജഗനാഥ്, കെ.ഗണപതി കോട്ടകണ്ണി, കെ.ടി.കാമത്ത്, പ്രധാനകാര്യദര്‍ശി ദിനേശ് നാഗരകട്ട, കമ്മറ്റിയംഗങ്ങളായ എന്‍.സതീശ്, കെ.എന്‍.വേണുഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.