കാഞ്ഞങ്ങാട്:[www.malabarflash.com] നീലേശ്വരത്തെ മദ്രസ വിദ്യാര്‍ത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപകനെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കളത്തൂര്‍ പുഞ്ചിക്കാലിലെ അബ്ദുല്ല മുസ്ല്യാരെ(48) എസ്.ഐ ബാലകൃഷ്ണനാണ് അറസ്റ്റ് ചെയ്തത്.
ബംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന അബ്ദുല്ലമുസ്ല്യാര്‍ കുമ്പളയിലെ ഭാര്യാവീട്ടില്‍ കഴിഞ്ഞ ദിവസം എത്തിയതായിരുന്നു.
മാര്‍ച്ച് നാലിനാണ് കുട്ടികളെ പീഡിപ്പിച്ചത്. 15 കുട്ടികളുടെ രക്ഷിതാക്കള്‍ മദ്രസ അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment