മഞ്ചേശ്വരം:[www.malabarflash.com] കാല്‍നൂറ്റാണ്ടിലേറെക്കാലം ഉത്തര കേരളത്തിന്റെയും ദക്ഷിണ കര്‍ണാടകയുടെയും ആത്മീയ മണ്ഡലത്തില്‍ പ്രോജ്വലിച്ചുനിന്ന ആത്മീയ നായകന്‍ ശൈഖുനാ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി തങ്ങള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
ശനിയാഴ്ച പുലര്‍ച്ചെ നിര്യാതനായ പൊസോട്ട് തങ്ങളുടെ ഭൗതിക ശരീരം മഞ്ചേശ്വരം മള്ഹറിന്റെ ആറടി മണ്ണ് ഏറ്റുവാങ്ങി. താന്‍ നട്ട് നനച്ചുവളര്‍ത്തിയ സ്ഥാപന സമുച്ഛയത്തിനു താഴെ ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ നിത്യ പ്രാര്‍ഥനാ മന്ത്രങ്ങള്‍ കേട്ട് അന്ത്യനിദ്ര.
തങ്ങളുടെ ആത്മീയനായകനെ അവസാനമായി ഒരുനോക്കു കാണാന്‍ നാടും നഗരവും ഒന്നായി മഞ്ചേശ്വരത്ത് സംഗമിക്കുകയായിരുന്നു.
ഉച്ചമുതല്‍ തന്നെ മള്ഹര്‍ പരിസരം ജനസാഗരത്തില്‍ മുങ്ങിയിരുന്നു. കേരള-കര്‍ണാടക ഭാഗങ്ങളില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നും സ്‌പെഷ്യല്‍ വാഹനങ്ങളിലും മറ്റുമായി വിശ്വാസി ലക്ഷങ്ങള്‍ മള്ഹറിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.
മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ ഉടനെ ജനാസ മള്ഹര്‍ ക്യാമ്പസിലെത്തുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ ജനസമുദ്രമായി മാറിയിരുന്നു. ഉദ്യാവരം മുതല്‍ ഉപ്പള ഗേറ്റ് വരെ റോഡിനിരുവശം വാഹനങ്ങളുടെ നീണ്ട പാര്‍ക്കിംഗ് നിര.
വിതുമ്പലോടെ പ്രിയഗുരുവര്യര്‍ക്ക് വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും വിശ്വാസിലക്ഷങ്ങളും അന്ത്യോപചാരമര്‍പ്പിച്ചു.
സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് പതിനായിരത്തിലേറെ പേരാണ് അണിനിരന്നത്. ശേഷം പൊതുദര്‍ശനത്തിന് വെച്ചു. മണിക്കൂറുകളോളം
മള്ഹറിന്റെ മുറ്റത്ത് ഒരുക്കിയ പ്രത്യേക ഖബറിടത്തിലേക്ക് പ്രിയനേതാവിന്റെ ശരീരം ഇറക്കിവെക്കുമ്പോഴും മള്ഹറിലേക്കുള്ള ജനപ്രവാഹം നിലച്ചിരുന്നില്ല.
ജീവിതത്തിലെന്നപോലെ മരണശേഷവും ആ സവിധത്തിലേക്ക് സാഫല്യം തേടി വിശ്വാസികള്‍ പ്രവഹിക്കുകയാണ്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment