കാഞ്ഞങ്ങാട്:[www.malabarflash.com] കൂളിയങ്കാലില്‍ ഐ.എന്‍.എല്‍-മുസ്ലിംലീഗ് സംഘട്ടനം. നാല് പേര്‍ക്ക് പരിക്കേറ്റു. മുസ്ലിംലീഗ് പ്രവര്‍ത്തകരായ കൂളിയങ്കാലിലെ അബ്ദുല്ല (21), ഷാക്കിര്‍(21) എന്നിവരെ അതിഞ്ഞാലിലെ സ്വകാര്യ ആസ്പത്രിയിലും ഐ.എന്‍.എല്‍ പ്രവര്‍ത്തകരായ വി. നാസര്‍ (35), ഷാഹുല്‍ഹമീദ്(35) എന്നിവരെ ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
ഐ.യു.എം.എല്ലിന്റെ ചുവരെഴുത്ത് മായിച്ച ശേഷം ഐ.എന്‍.എല്‍ എന്നെഴുതിയതിനെ ചോദ്യം ചെയ്തതിനാണ് തങ്ങളെ അക്രമിച്ചതെന്ന് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. കൂളിയങ്കാലിലെ ഓഫീസില്‍ കാരംസ് കളിക്കുകയായിരുന്ന തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് ഐ.എന്‍.എല്‍ പ്രവര്‍ത്തകരും ആരോപിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment