Latest News

ശിവപ്രസാദിന്റെ വാടകവീട്ടിലേക്ക് ഒരു കോടിയുടെ ഭാഗ്യവര്‍ഷം

മഞ്ചേശ്വരം: [www.malabarflash.com] വാടക വീട്ടില്‍ താമസിച്ച് മരപ്പണി ചെയ്തു കുടുംബം പുലര്‍ത്തുന്ന യുവാവിനു ഭാഗ്യദേവതയുടെ സമ്മാനം. ഹൊസങ്കടി അംഗടിപദവ് ശാന്തിനഗറിലെ ശിവപ്രസാദിനാണു ശനിയാഴ്ച നറുക്കെടുപ്പ് നടത്തിയ കാരുണ്യഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.

വെള്ളിയാഴ്ച രാത്രി തലപ്പാടിയിലെ കനകദാസിന്റെ കടയില്‍നിന്നുമെടുത്ത കെഇ 234922 നമ്പര്‍ ലോട്ടറിക്കാണു സമ്മാനമടിച്ചത്. കടയിലെ ജീവനക്കാരന്‍ പ്രകാശനാണ് ഞായറാഴ്ച ശിവപ്രസാദിനെ വിളിച്ച് ഒന്നാംസമ്മാനം ലഭിച്ചതായി അറിയിച്ചത്. 

മിക്ക ദിവസങ്ങളിലും ശിവപ്രസാദ് ലോട്ടറി ടിക്കറ്റ് എടുക്കാറുണെ്ടങ്കിലും ഇതുവരെ കാര്യമായ സമ്മാനങ്ങളൊന്നും ലഭിച്ചിരുന്നില്ല.

അംഗഡിപദവില്‍ 2,000 രൂപ മാസവാടകയ്ക്കാണു ശിവപ്രസാദും കുടുംബവും താമസിക്കുന്നത്. അച്ഛന്‍ ശ്രീനിവാസന്‍ ഹോട്ടലില്‍ ജോലിചെയ്യുന്നു. അമ്മ മാലതി. ഭാര്യ പുഷ്പ. മൂന്നു മക്കളുണ്ട്. 

വീടിനോടു ചേര്‍ന്നുള്ള ചായ്പില്‍ മരപ്പണി നടത്തിയാണ് ശിവപ്രസാദ് ഉപജീവനമാര്‍ഗം കണെ്ടത്തുന്നത്. വലിയ സമ്മാനത്തുക കൈയിലെത്തുന്നതോടെ സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാമെന്നുള്ള സന്തോഷത്തിലാണ് ഈ കുടുംബം. ടിക്കറ്റ് തിങ്കളാഴ്ച മഞ്ചേശ്വരം സര്‍വീസ് സഹകരണബാങ്കില്‍ ഏല്‍പ്പിക്കുമെന്നു ശിവപ്രസാദ് പറഞ്ഞു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.