Latest News

രണ്ടര വയസുള്ള മകന്റെ മരണം: 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിനു ഹര്‍ജി

കൊച്ചി: [www.malabarflash.com] ഫോര്‍ട്ടുകൊച്ചിയില്‍ നാവികസേനയുടെ പാര്‍പ്പിട സമുച്ചയത്തിനടുത്തുള്ള കുട്ടികളുടെ പാര്‍ക്കിലെ ഡ്രെയിനേജ് പിറ്റില്‍ വീണു രണ്ടര വയസുകാരനായ മകന്‍ മരിച്ച സംഭവത്തില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം തേടി മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 

ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ശ്രീഹരിപുരം സ്വദേശിയും കൊച്ചി നാവികസേനയിലെ നാവികനുമായ എസ്.ടി. റെഡ്ഡി, ഭാര്യ നാരായണമ്മ എന്നിവരാണു ഹര്‍ജി നല്‍കിയത്.

ഇവരുടെ മകന്‍ സായ് ആകാശ് റെഡ്ഡി കഴിഞ്ഞ ഫെബ്രുവരി 22ന് ആണ് ഫോര്‍ട്ടുകൊച്ചിയിലെ മഹാവീര്‍ എന്‍ക്ലേവിനു സമീപത്തെ ചില്‍ഡ്രന്‍സ് പാര്‍ക്കിനടുത്തുള്ള കുഴിയില്‍ വീണത്.

വൈകിട്ട് അഞ്ചോടെ പിതാവിനൊപ്പം പാര്‍ക്കിലെത്തിയ കുട്ടിയെ അര മണിക്കൂറിനുള്ളില്‍ കാണാതായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കുഴിയില്‍ വീണ നിലയില്‍ കണെ്ടത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടികളുടെ പാര്‍ക്കിനോടു ചേര്‍ന്നുള്ള സ്ഥലത്തു ഡ്രെയിനേജിന്റെയും മറ്റും കുഴികള്‍ അശ്രദ്ധമായി തുറന്നുവയ്ക്കുന്നത് അപകടങ്ങള്‍ ഉണ്ടാക്കുമെന്നിരിക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ വീഴ്ചയാണു തന്റെ കുട്ടിയുടെ മരണത്തിനു കാരണമെന്നും ഇതിനുള്ള നഷ്ടപരിഹാരമായി 25 ലക്ഷം രൂപ പലിശ സഹിതം ലഭ്യമാക്കണമെന്നുമാണു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.