Latest News

അച്ഛനും അമ്മയും ആശുപത്രിയില്‍; മകളുമായി പ്രണയ സല്ലാപത്തിനായി വീട്ടിലെത്തിയ ഡോക്ടറെ നാട്ടുകാര്‍ പിടികൂടി

കോട്ടയം:[www.malabarflash.com] അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കുന്ന സമയത്ത് മകളുമായി പ്രണയ സല്ലാപത്തിനായി വീട്ടിലെത്തിയ ഡോക്ടറെ നാട്ടുകാര്‍ പിടികൂടി. കഴിഞ്ഞദിവസം രാത്രി 8.30നു കുടയംപടിക്കടുത്താണ് സംഭവം.

കോട്ടയം മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടിയുടെ പിതാവ് ചികിത്സയിലാണ്. അമ്മ പിതാവിന് കൂട്ടിരിക്കാന്‍ ആശുപത്രിയിലാണുള്ളത്. ഈ അവസരം മുതലെടുത്താണ് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ വീട്ടിലെത്തിയത്.

അച്ഛനെ ചികിത്സിക്കുന്ന ഹൗസ് സര്‍ജന്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് അവിടെ എത്തുകയായിരുന്നു. സംഭവമറിഞ്ഞു നാട്ടുകാര്‍ വീട് വളഞ്ഞു പോലീസില്‍ അറിയിച്ചു.

വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഡോക്ടറെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. പരിശോധന റിപ്പോര്‍ട്ട് കിട്ടിയില്ലെന്നു വെസ്റ്റ് എസ്‌ഐ വ്യക്തമാക്കി. വീട്ടില്‍ അതിക്രമിച്ചു കയറിയതിനു ഡോക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തു ജാമ്യത്തില്‍ വിട്ടയച്ചു. ഡോക്ടറുടെ ഭാഗത്തുനിന്നു മോശമായ പെരുമാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നു പെണ്‍കുട്ടി മൊഴി നല്‍കി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.