കണ്ണൂര്‍:[www.malabarflash.com] കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ യുവാവിനേയും യുവതിയേയും മൈസൂരുവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂത്തുപറമ്പ് ആമ്പിലാട് ചോരക്കളത്തെ ചാത്തമ്പള്ളി വീട്ടില്‍ രാജിമ (28), സൗത്ത് നരവൂരിലെ കെ. റൈജു (35) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു മരണം.
ഒരു വര്‍ഷം മുമ്പ് പാനൂര്‍ തൂവക്കുന്നിലെ യുവാവുമായി രാജിമയുടെ വിവാഹം നടന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഭര്‍തൃവീട്ടില്‍ നിന്നു രാജിമയെ കാണാതായി. ഭര്‍ത്താവിന്റെ പരാതിയില്‍ കൊളവല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണു രാജിമയെ റൈജുവിനോടൊപ്പം മൈസൂരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവാഹത്തിനു മുമ്പ് രാജിമ കതിരൂര്‍ ആറാംമൈലിലെ വീട്ടില്‍ അഞ്ചുവര്‍ഷത്തോളം ഹോംനഴ്‌സായി ജോലി ചെയ്തിരുന്നു. ഇതിനിടെ പരിചയത്തിലായ റൈജുവുമായി രാജിമ സ്‌നേഹത്തിലായിരുന്നുവെന്നു പറയുന്നു. നേരത്തെ വിവാഹിതനായ റൈജു ആറാം മൈലിലെ ഭാര്യാവീട്ടിലായിരുന്നു കുറച്ചുകാലമായി താമസിച്ചുവന്നത്. ടൈല്‍സ് ജോലിക്കാരനാണ് ഇയാള്‍.
റൈജുവിന്റെ ബൈക്കിലാണ് ഇരുവരും മൈസൂരുവിലേക്കു പോയതെന്ന് അറിവായിട്ടുണ്ട്.ലോഡ്ജിനു സമീപം നിര്‍ത്തിയിട്ട ബൈക്കില്‍ നിന്നു ലഭിച്ച ലൈസന്‍സ് കണ്ടാണ് ഇവരെ തിരിച്ചറിഞ്ഞത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment