Latest News

കാമുകിയെ കാണിക്കാന്‍ ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന കുട്ടിമോഷ്ടാക്കള്‍ അറസ്റ്റില്‍

തൃശൂര്‍: [www.malabarflash.com]ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന വിദ്യാര്‍ഥി ഉള്‍പ്പെട്ട സംഘത്തെ ഷാഡോ പോലീസ് പിടികൂടി. കാലടി സ്വദേശിയായ പത്താംക്ലാസുകാരനും സുഹൃത്ത് ആലുവ അശോകപുരം സ്വദേശി മുള്ളുമ്പുറത്ത് വീട്ടില്‍ ഷാഹിനു(19)മാണ് പിടിയിലായത്. സംഘത്തിലെ ചിലരെക്കൂടി പിടികൂടാനുണ്ട്.

തൃശൂര്‍ നഗരത്തിലെ വാഹന സ്‌പെയര്‍ മാര്‍ക്കറ്റിനടുത്തു പരിശോധന നടത്തുന്നതിനിടെയാണ് മോഷ്ടിച്ച ബൈക്കുമായി ഇരുവരും പിടിയിലായത്. ഇക്കഴിഞ്ഞ ദേശീയ പണിമുടക്കു ദിവസം നെടുമ്പാശേരി എയര്‍പോര്‍ട്ടിന് അടുത്തുനിന്നു മോഷ്ടിച്ച വാഹനമാണു പിടിച്ചെടുത്തത്. പിടിയിലായ വിദ്യാര്‍ഥിയാണ് ആഡംബര ബൈക്കുകള്‍ കണെ്ടത്തുന്നത്. ബൈക്കിനരികില്‍ സംഘത്തെ എത്തിക്കുന്നതും മോഷണശേഷം രക്ഷപ്പെടുത്തുന്നതും ഈ പതിനാറുകാരനാണ്.

അറസ്റ്റിലായ ഷാഹിന്‍ കാറ്ററിംഗ് ജോലിക്കാരനാണ്. ഇയാളുടെ മാതാപിതാക്കള്‍ ഗള്‍ഫിലാണ് ജോലിചെയ്യുന്നത്. ഇവര്‍ അയച്ചുനല്കുന്ന പണം ആഡംബരജീവിതത്തിനു തികയാതെ വരുമ്പോഴാണ് ബൈക്ക് മോഷണത്തിന് ഇറങ്ങുന്നത്.

എറണാകുളം നഗരത്തിലെ പ്രമുഖ പ്ലസ്ടു സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനിയെ പ്രണയിക്കുന്നതിനാല്‍ ദിവസവും വ്യത്യസ്തമായ ആഡംബര ബൈക്കുകളില്‍ പോകുന്നതാണ് പതിവ്. സുഹൃത്തുക്കളുടെ ബൈക്കുകളും ഇതിനായി കടംവാങ്ങാറുണ്ട്.ഈയിടെ ഇറങ്ങിയ ചില മലയാള സിനിമകളും ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരണയായതായി കുട്ടിമോഷ്ടാക്കള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു.

പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഈസ്റ്റ് എസ്‌ഐ ലാല്‍കുമാര്‍, ഷാഡോ പോലീസ് അംഗങ്ങളായ എം.പി. ഡേവിസ്, വി.കെ. അന്‍സാര്‍, സീനിയര്‍ സിപിഒമാരായ പി.എം. റാഫി, സുവൃതകുമാര്‍, ഗോപാലകൃഷ്ണന്‍, സിപിഒമാരായ ടി.വി. ജീവന്‍, പഴനിസ്വാമി, സി.പി. ഉല്ലാസ്, എം.എസ്. ലിഗേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.