പഴനി:[www.malabarflash.com] മണപ്പുറം ഫൈനാന്‍സിയേഴ്‌സിന്റെ ദിണ്ടിക്കല്‍ വത്തലഗുണ്ട് ശാഖയിലെ കവര്‍ച്ചയില്‍ രണ്ട് ജീവനക്കാരുള്‍പ്പെടെ ആറുപേരെ പ്രത്യേക പോലീസ്സംഘം അറസ്റ്റ് ചെയ്തു. ശാഖാമാനേജര്‍ ശങ്കിലിപാണ്ഡി (25), അക്കൗണ്ട്‌സ് ഓഫീസര്‍ മൂര്‍ത്തി (22) എന്നിവരും മുഖം മൂടിധരിച്ച് ശാഖയില്‍ കവര്‍ച്ചനടത്തിയ അഞ്ചംഗസംഘത്തിലെ നാലുപേരുമാണ് അറസ്റ്റിലായത്. കവര്‍ച്ചചെയ്ത ഒന്നരലക്ഷം രൂപയും 6.6 കിലോഗ്രാം സ്വര്‍ണ ഉരുപ്പടികളും പ്രതികളില്‍നിന്ന് വീണ്ടെടുത്തു.
തൂത്തുക്കുടിയില്‍നിന്ന് പിടികൂടിയ രണ്ട് ജീവനക്കാരില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീലക്കോട്ട വീഴ്പടിയില്‍നിന്ന് നാലുപേരെ അറസ്റ്റ് ചെയ്തത്. ദിണ്ടിക്കല്‍ ധര്‍മത്ത്പടി സ്വദേശിയാണ് മാനേജര്‍ ശങ്കിലി പാണ്ഡി. മധുര പേരയൂര്‍ പൊട്ടല്‍ പച്ചേരി സ്വദേശിയാണ് മൂര്‍ത്തി. ചെന്നൈയില്‍ താമസിക്കുന്ന മൂന്നാര്‍സ്വദേശി രമേശ് (23), തൂത്തുക്കുടി സ്വദേശികളായ സുഭാഷ് (19), മുരുകദാസ് (19), പ്രശാന്ത് എന്നിവരാണ് പിടിയിലായത്. കൊടൈക്കനാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍വിട്ടു. സംഘത്തിലെ വിനോദ് (22) ഒളിവിലാണ്.
അക്കൗണ്ട്‌സ് ഓഫീസറുടെ സഹായത്തോടെ മാനേജര്‍ 8.58 ലക്ഷം രൂപ തിരിമറിനടത്തിയിരുന്നു. അത് പിടിക്കപ്പെടാതിരിക്കാനാണ് കവര്‍ച്ച ആസൂത്രണംചെയ്തതെന്ന് പോലീസ് പറയുന്നു. ഇതിനായി തൂത്തുക്കുടിയില്‍നിന്ന് അഞ്ചുപേരെ സംഘടിപ്പിക്കയായിരുന്നു. ദിണ്ടിക്കല്‍ പോലീസ് സുപ്രണ്ട് എ. ശരവണകുമാര്‍ ഡിവൈ.എസ്.പി. ശൂരണിയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment