വള്ളിയൂര്‍ (തിരുനെല്‍വേലി):[www.malabarflash.com] വള്ളിയൂരിന് സമീപം നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ ഇടിച്ചുമറിഞ്ഞ് കാറില്‍ യാത്ര ചെയ്തിരുന്ന വിഴിഞ്ഞം സ്വദേശികളായ അഞ്ചുപേര്‍ മരിച്ചു. രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്കുണ്ട്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി സില്‍വ അടിമ (35), ഭാര്യ സുമ (30), മകള്‍ ദിവ്യ (16), മുക്കോല മുതുകാട്ടുവിള സ്വദേശി ക്രിസ്തു അടിമ(48), കാര്‍ ഡ്രൈവര്‍ ജോസ് (21) എന്നിവരാണ് മരിച്ചത്.
നാഗര്‍കോവില്‍ -തിരുനെല്‍വേലി എക്സ്പ്രസ് ഹൈവേയില്‍ വള്ളിയൂരിന് സമീപം വാകൈക്കുളത്ത് ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. വിഴിഞ്ഞത്തുനിന്നും കാറില്‍ തെങ്കാശി സെന്റ് മൈക്കിള്‍ ചര്‍ച്ച് സന്ദര്‍ശിച്ചു മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വാകൈക്കുളത്തിന് സമീപം കാറിന്റെ ടയറിന് കേടുപറ്റി നിയന്ത്രണംതെറ്റുകയായിരുന്നു. ഏറെദൂരം മുന്നോട്ടുനീങ്ങിയ കാര്‍ റോഡരികിലെ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞതായി പോലീസ് പറഞ്ഞു.

റോഡിന് താഴെ കുഴിയിലേക്കാണ് കാര്‍ പതിച്ചത്.
അമിതവേഗത്തിലാണ് കാര്‍ ഓടിച്ചിരുന്നത്. യാത്രക്കാരുടെ എണ്ണക്കൂടുതലും അപകടകാരണമായതായി നാങ്കുനേരി പോലീസ് അറിയിച്ചു.
13പേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ അഞ്ചുപേര്‍ക്ക് സാരമായ പരിക്കുണ്ട്. ജോണ്‍പോള്‍ (25), ഭാര്യ ജിനീഷ (22) മക്കളായ ജേയ്‌സ്‌പോള്‍ (9), ജീവന്‍പോള്‍ (3), ക്രിസ്തു അടിമയുടെ ഭാര്യ സ്റ്റെല്ലാമേരി, മക്കളായ ജിനി(20), ജിന്‍സി(18), സില്‍വ അടിമയുടെ മകള്‍ ശാലിനി(14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ നാഗര്‍കോവില്‍, തിരുനെല്‍വേലി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല.

മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ തിരുനെല്‍വേലി പാളയങ്കോട്ട മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment