Latest News

പശുവിനെ കൊന്നെന്ന് ആരോപിച്ച് യു.പി.യില്‍ യുവാവിനെ കൊലപ്പെടുത്തി

നോയ്ഡ:[www.malabarflash.com] പശുവിനെ കൊന്നെന്ന് ആരോപിച്ച് 36-കാരനെ ഒരുസംഘമാളുകള്‍ വീട്ടില്‍നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി മര്‍ദിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലുള്ള ബിസാര മേഖലയിലാണ് സംഭവം.

ഇയാളെ മര്‍ദിക്കുന്നുവെന്ന വിവരമറിഞ്ഞ് പോലീസ് എത്തിയിരുന്നു. ആസ്​പത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റു ചെയ്തു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് അക്രമാസക്തരായ നാട്ടുകാര്‍ പോലീസ് വാഹനത്തിന് തീയിട്ടു. ദാദ്രിയില്‍നിന്ന് ജാര്‍ച്ചയിലേക്കുള്ള പ്രധാനറോഡ് ഉപരോധിച്ച ഇവര്‍, പോലീസിനുനേരേ കല്ലെറിയുകയും ചെയ്തു. കൊലപാതകത്തില്‍ പങ്കുള്ള എട്ടുപേര്‍ക്കെതിരെ കേസെടുത്തെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പോലീസ് പറഞ്ഞു.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.