Latest News

വീണ്ടും ഹൃദയം ഭേദിയ്ക്കുന്ന കാഴ്ചകള്‍

ഏതന്‍സ്:[www.malabarflash.com] സിറിയയിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പാലായനം ചെയ്യുന്നവരില്‍ രണ്ടുമാസം മാത്രം പ്രായമായ കുഞ്ഞിനെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ വെള്ളത്തിന് മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് നീന്തുന്ന പിതാവിന്റെ ചിത്രം വിണ്ടും ലോകമനസ്സുകളില്‍ സങ്കടം വിതറി വീണ്ടും ഒരു ദുരിതകാഴ്ചയായി മാറുന്നു. അയ്‌ലന്‍ കുര്‍ദിയെന്ന മൂന്നുവയസ്സുകാരന്‍ ലോകത്തിന്റെ കണ്ണുനനയിച്ചിട്ട് അധികം നാളായില്ല. അതിന് പിന്നാലെയാണ് ഈ കരളലിയിയ്ക്കുന്ന കാഴ്ചയും.


ഗ്രീസിന്റെ തീരത്ത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ ദുരന്തത്തില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ ആരുടെയും ഹൃദയം തകര്‍ക്കും. മുഴുവനായി വസ്ത്രങ്ങളാല്‍ മറച്ച് തന്റെ രണ്ടുമാസം മാത്രം പ്രായമായ കുഞ്ഞിനെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ വെള്ളത്തിന് മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് നീന്തുന്ന പിതാവിന്റെ ചിത്രമാണ് ഇതില്‍ ഏറ്റവും ഹൃദയഭേദകം. ഗ്രീക്ക് തീരത്ത് അഭയാര്‍ത്ഥി ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ തീരത്തേക്ക് നീന്തുന്ന ചിത്രങ്ങളും ആരുടെയും കരളലിയിക്കും. ഫാര്‍മകോണിസി തീരത്ത് ബോട്ട് മുങ്ങി 34 അഭയാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ഗ്രീസിലെ ഹോളിഡേ ദ്വീപിന് 100 മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്.


നാല് പിഞ്ചുകുഞ്ഞുങ്ങളും അഞ്ച് പെണ്‍കുട്ടികളും അടക്കം 15 കുട്ടികള്‍ മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. യൂറോപ്പിലെ അഭയാര്‍ത്ഥികള്‍ക്കു നേരെ ഗ്രീസ് മുഖം തിരിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടാകുന്നത്. ഗ്രീസ് തീരത്ത് അടുത്തിടെ ഒരു അപകടത്തില്‍ മാത്രം ഇത്രയധികം പേര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. 68 പേരെ കടലില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരുടെ സംഘം രക്ഷപ്പെടുത്തി. ആഭ്യന്തര കലഹം രൂക്ഷമായ സിറിയയില്‍ നിന്നും അഫ്ഗാനിസ്താനില്‍ നിന്നും പതിനായിരങ്ങളാണ് അഭയാര്‍ത്ഥികളായി യൂറോപ്യന്‍ തീരത്തേക്ക് കടക്കുന്നത്. ഇതിനകം തന്നെ 3,80,000 പേര്‍ കടല്‍ മാര്‍ഗം യൂറോപ്പിലെത്തിയിട്ടുണ്ട്. 2,60,000 പേര്‍ ഗ്രീസിലേക്കും 1,21,000 പേര്‍ ഇറ്റലിയിലേക്കുമാണ് കടന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകളിലാണ് ഇതുള്ളത്.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.