Latest News

സി.പി.എം ആരോപണം നാണക്കേട് മറക്കാന്‍: മുസ്‌ലിം ലീഗ്

ഉദുമ[www.malabarflash.com]: ഉദുമ ഗ്രാമപഞ്ചായത്തിലെ നികുതി പിരിവിലെ വന്‍ ക്രമക്കേട് പുറത്ത് വരികയും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവജന സംഘടനകളുടെ പ്രതിഷേധം ഉണ്ടാവുകയും ചെയ്ത സഹചര്യത്തില്‍ നാണക്കേട് മറയ്ക്കാന്‍ തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് സി.പി.എം നേതാക്കള്‍ ഉന്നയിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത് ആരോപിച്ചു.

അഴിമതി പുറത്ത് കൊണ്ടുവന്ന ലീഗ് നേതാക്കളോടുളള വൈരാഗ്യമാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. 

അനധികൃതമായും നിയമവിരുദ്ധമായി നിരവധി കെട്ടിടങ്ങളാണ് സി.പി.എം നേതാക്കളുടെ ഒത്താശയോടെ ഉദുമ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പണിതുയര്‍ത്തിയത്. ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുററാരോപിതനായ ഉദ്യോഗസ്ഥനനെ ഉപയോഗപ്പെടുത്തി കൊണ്ടാണ് സി.പി.എം നടത്തിയിട്ടുളളത്. 

പ്രസ്തുത ഉദ്യോഗസ്ഥന്റെ അഴിമതി കഥകള്‍ പുറത്ത് വരികയും ഉദ്യോഗസ്ഥന്‍ അറസ്റ്റിലാവുകയും ചെയ്തപ്പോള്‍ ലീഗ് നേതാവിന്റെ തലില്‍ കെട്ടിവയ്ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
ഉദുമ ഗ്രാമപഞ്ചായത്തിലെ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ തെളിവു സഹിതം യു.ഡി.എഫ് നേതാക്കള്‍ തിങ്കളാഴ്ച പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും സത്താര്‍ മുക്കുന്നോത്ത് അറിയിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.