Latest News

ഐ.എസില്‍ ചേര്‍ത്തതായി വാട്‌സ്ആപ്പ് സന്ദേശം; കാസര്‍കോട് സ്വദേശിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങി

കൊച്ചി:[www.malabarflash.com] ഐ.എസില്‍ ചേര്‍ത്തുവെന്നും ജാഗ്രത പാലിക്കണമെന്നുമുള്ള സന്ദേശം വാട്‌സ്ആപ്പിലൂടെ ലഭിച്ചെന്ന പരാതിയുമായി കാസര്‍കോട്ടെ യുവാവ്. കാക്കനാട്ട് ജോലി ചെയ്യുന്ന യുവാവാണ് ഐ.എസില്‍ റിക്രൂട്ട് ചെയ്‌തെന്ന സന്ദേശം ലഭിച്ചെന്ന പരാതിയുമായി എത്തിയത്. സംഭവത്തില്‍ കൊച്ചി പൊലിസും സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചു.

ദവ്അത്തുല്‍ ഇസ്‌ലാം ദഅ്‌വാ എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ കാസര്‍കോട് സ്വദേശിയായ യുവാവിനെ അംഗമാക്കിയതിന് ശേഷമാണ് ഐ.എസില്‍ എടുത്തതായി (+1(509)8710700) എന്ന വിദേശ നമ്പറില്‍ നിന്നു പഴ്‌സണല്‍ ചാറ്റിലൂടെ സന്ദേശം ലഭിച്ചത്. താങ്കളെ ഐഎസില്‍ റിക്രൂട്ട് ചെയ്തിരിക്കുന്നുവെന്നും ഇനിയുള്ള ദിവസങ്ങളില്‍ ഇതിനായി പ്രവര്‍ത്തിക്കണമെന്നും, ഗ്രൂപ്പില്‍ അംഗമായതോടെ അപകട സാധ്യതയുണ്ടെന്നും, അതീവ ശ്രദ്ധാലുവായിരിക്കണമെന്നുമാണ് ഷാമി എന്ന് പരിചയപ്പെടുത്തിയയാള്‍ സന്ദേശം അയച്ചത്.

ഐ.എസിന്റെ പതാകയാണ് ഗ്രൂപ്പ് ഐക്കണായി ചേര്‍ത്തിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ഷാമി യുവാവിനെ അഭിവാദ്യം ചെയ്തു കൊണ്ടുള്ള ആദ്യ സന്ദേശം കൈമാറിയത്. ആരാണെന്ന് അന്വേഷിക്കുമ്പോഴാണ് ഐ.എസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയത്.

ശനിയാഴ്ച ഒരു ശബ്ദ സന്ദേശം കൂടി ലഭിച്ചു. ജോലിയും മറ്റു വിവരങ്ങളും ഷാമി ചോദിച്ചിരുന്നു. അപകടം മനസിലാക്കിയ യുവാവ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിക്കുകയും വിവരം പൊലിസില്‍ അറിയിക്കുകയുമായിരുന്നു. സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് പൊലിസില്‍ പരാതി നല്‍കിയത്. വിദേശത്തുള്ള സുഹൃത്തുക്കള്‍ കബളിപ്പിക്കുകയാണോയെന്നും യുവാവ് സംശയിക്കുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.