Latest News

ശ്രേയാ ഘോഷാല്‍ ലൈവ് ഇന്‍ ദുബായ് 25ന്‌

ദുബൈ:[www.malabarflash.com] പ്രശസ്ത ബോളിവുഡ് ഗായിക ശ്രേയാ ഘോഷാല്‍ നയിക്കുന്ന ശ്രേയാ ഘോഷാല്‍ 25ന് വൈകിട്ട് ഏഴരയ്ക്ക് വേള്‍ഡ് ട്രേഡ് സെന്ററിലെ സബീല്‍ ഹാള്‍ ഒന്നില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ആസ്സാമീസ്, മറാത്തി ഭാഷകളി ല്‍ പാടിയ പാട്ടുകള്‍ ശ്രേയാ ഘോഷാല്‍ ആലപിക്കും. കൂടാതെ മറ്റ് ഗാനങ്ങളും പാടുന്നതാണ്.

മഴവില്‍ മനോരമ ഡി ഫോര്‍ ഡാന്‍സ് ഫെയിം നീരജ്, പ്രണവ് എന്നിവര്‍ നയിക്കുന്ന നൃത്ത നൃത്യങ്ങളും അരങ്ങേറും. 4500 പേര്‍ പരിപാടിക്കെത്തുമെന്നാണ് പ്രതീക്ഷ. 75, 100, 150, 400, 750 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 

ചോയിത്രം സൂപ്പര്‍ മാര്‍ക്കറ്റ്, കൊക്കോറി, കാലിക്കറ്റ് നോട്ട് ബുക്ക്, ബിക്‌നര്‍വാല റസ്റ്ററന്റുകള്‍ എന്നിവിടങ്ങളില്‍ ടിക്കറ്റ് ലഭ്യമാകും. 
വാര്‍ത്താ സമ്മേളനത്തില്‍ ഇവന്റ് ഡയറക്ടര്‍ മുഹമ്മദ് സാജിദ്, വഹാത് സിഇഒ മുഹമ്മദ് ഹനീഫ, ഇവന്റ് പ്രമോട്ടര്‍ അബ്ദുല്ല, റഹീം ആതവനാട്, മിഥുന്‍, പ്രിയ, ഷകീല സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.