ന്യൂഡല്‍ഹി:[www.malabarflash.com] ചാനല്‍ ചര്‍ച്ചകള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ പ്രമുഖ ദേശീയ ചാനലായ ഐബിഎന്‍ 7 ല്‍ അരങ്ങേറിയത് അല്‍പം കടന്നു പോയി. സംഭവം മറ്റൊന്നുമല്ല ചര്‍ച്ചയ്ക്ക് അതിഥികളായി എത്തിയവര്‍ തമ്മില്‍ തല്ലി. അതും ചര്‍ച്ച ലൈവായി നടക്കുമ്പോള്‍.
ഹിന്ദു മഹാ സഭയെ പ്രതിനിധീകരിച്ച് എത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഓം ജിയും ദീപാ ശര്‍മയെന്ന വനിത ജ്യോതിഷിയും മതാധ്യാപികയുമാണ് പരസ്പരം കൈവച്ചത്. വിവാദ ആള്‍ദൈവം രാധേമായുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഓം ജി നടത്തിയ പ്രസ്താവനകളാണ് തമ്മില്‍ തല്ലില്‍ കലാശിച്ചത്.
മൂന്നു പേരായിരുന്നു പ്രധാനമായും ചര്‍ച്ചയ്ക്കുണ്ടായിരുന്നത്. ഓം ജി, ദീപ ശര്‍മ, രാഖി ഭായി. ഓംജി മറ്റൊരു ജ്യോതിഷിയായ രാഖി ഭായിയും തമ്മില്‍ ഈ വിഷയത്തില്‍ കടുത്ത ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. രാധേമായെ പറ്റി നിങ്ങള്‍ക്ക് പറയാന്‍ എന്താണ് അവകാശമെന്നും സ്വയം നന്നാവാനും ഓം ജി പറഞ്ഞു. എന്നാല്‍ ഓംജി പറഞ്ഞവാക്കുകള്‍ക്കെതിരെ രാഖി ഭായി പ്രതിഷേധിച്ചു. അപ്പോള്‍ താന്‍ പറഞ്ഞത് ദീപാ ശര്‍മയ്‌ക്കെതിരെ ആണെന്ന് ഓംജി പറഞ്ഞു. ഇതു കേട്ടതോടെ സീറ്റില്‍ നിന്ന് എണീറ്റ് ഓംജിയുടെ പിന്നിലെത്തിയ ദീപ തല്ലി. ഓംജിയും തിരിച്ചുതല്ലുകയായിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment