ദുബൈ:[www.malabarflash.com] ആത്മ സമര്‍പ്പണത്തിന്റെയും ത്യാഗ സ്മരണയുടെയും ബലി പെരുന്നാള്‍ ദിനത്തില്‍ ആഭ്യന്തര യുദ്ധം കാരണം ദുരിതമനുഭവിക്കുന്ന യമന്‍ ജനതക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച് ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഈദ് വിത്ത് കെയര്‍ ക്യാമ്പയിന്‍ നവ്യാനുഭവമായി.
യു .എ.ഇ ഗവര്‍മെന്റിന് കീഴിലുള്ള എമിറെറ്റ്‌സ് റെഡ് ക്രസന്റുമായി സഹകരിച്ചു ദുബൈ കെ.എം.സി.സി. നടത്തുന്ന യമന്‍ വിത്ത് കെയര്‍ ക്യാമ്പൈനിന്റെ ഭാഗമായിട്ടായിരുന്നു ഈദ് വിത്ത് കെയര്‍.
ദുബൈ നാസര്‍ സ്‌ക്വയര്‍ ബനിയാസ് ഓപ്പണ്‍ പാര്‍കില്‍ ഈദ് നമസ്‌കാര ശേഷം നടന്ന ക്യാമ്പയിനില്‍ കെ.എം.സി.സി. സംസ്ഥാന, ജില്ലാ, മണ്ഡലം പഞ്ചായത്ത് നേതാക്കളടക്കം നിരവധി പേര്‍ സന്നിഹിതരായിരുന്നു.
കേരളത്തിലെ ആദരണീയരായ സയ്യിദുമാര്‍ യമാനികളുടെ പിന്‍ തലമുറക്കാര്‍ ആണെന്നിരിക്കെ യമന്‍ ജനതയോടുള്ള ഐക്യദാര്‍ഡ്യവും അനുകമ്പയും ഓരോ കെ.എം.സി.സി. പ്രവര്‍ത്തകരുടെയും ബാധ്യതയാണെന്നും ഇത്തരം ആഘോഷ വേളകള്‍ കഷ്ടത അനുഭവിക്കുന്നവരിലേക്ക് സാന്ത്വനമായി വിനിയോഗിക്കാന്‍ തല്‍പരരായ മണ്ഡലം കെ.എം.സി.സി യുടെ പ്രവര്‍ത്തനം സന്ദര്‍ഭോചിതമാണെന്നും ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി അഭിപ്രായപ്പെട്ടു .
മണ്ഡലം കെ.എം.സി.സി. യമന്‍ വിത്ത് കെയര്‍ പദ്ധതിയിലേക്ക് സ്വരൂപിച്ച ഫണ്ടിന്റെ ആദ്യ ഗഡു ജില്ല ജനറല്‍ സെക്രട്ടരി അബ്ദുള്ള ആറങ്ങാടി സംസ്ഥാന ജനറല്‍ സെക്രട്ടരി ഇബ്രാഹിം മുറിച്ചാണ്ടിക്ക് കൈമാറി. മണ്ഡലം പ്രസിടണ്ട് സലാം കന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു.സമൂഹ മാധ്യമങ്ങളില്‍ മാത്രം സന്ദേശം കൈമാറി ആഘോഷ വേളകള്‍ പരിമിതപ്പെടുത്തുന്ന പുതു തലമുറലോകത്ത് തനിമ നഷ്ടപ്പെടാതെയുള്ള ഇത്തരം ഒത്തു കൂടലുകലാണ് യഥാര്‍ത്ഥ ഈദിന്റെ പൊലിമയെന്നു സംഗമത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു .
ജനറല്‍ സെക്രട്ടരി നൂറുദ്ധീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇസ്മയില്‍ ഏറാമല , മുന്‍ സംസ്ഥാന ഭാരവാഹികളായ എരിയാല്‍ മുഹമ്മദ് കുഞ്ഞി , ഹനീഫ് കല്‍മട്ട , ജില്ല ആക്ടിംഗ് പ്രസിഡന്റ് ഹനീഫ് ടി ആര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്ള ആറങ്ങാടി, സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്ക,മണ്ഡലം ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അയ്യൂബ് ഉറുമി, മുഹമ്മദ് പുറമേരി, മണ്ഡലം ഭാരവാഹികളായ അസീസ് കമാലിയ , കരീം മൊഗര്‍ , റഹീം നെക്കര, സിദ്ദീക്ക് ചൗക്കി, റഹ്മാന്‍ പടിഞ്ഞാര്‍, റസ്സാഖ് ചെറൂണി , സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍ , റഹീം താജ് , സത്താര്‍ നാരംപാടി, നൗഫല്‍ ചേരൂര്‍ , ഉപ്പി കല്ലങ്കൈ ,അബ്ദുള്ള ബെളിഞ്ച ,നിയാസ് മാര, അബ്ദുല്‍ റഹ്മാന്‍ തോട്ടില്‍ , ഷുക്കൂര്‍ മുക്രി , സാബിത് ചൗക്കി, ജംഷി മൂപ്പന്‍ , ലത്തീഫ് ടോകിയോ,തുടങ്ങിയവര്‍ സംബന്ധിച്ചു . സെക്രട്ടറി റഹീം നെക്കര നന്ദി പറഞ്ഞു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment