Latest News

യെമനില്‍ വ്യോമാക്രമണം: 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്

സന:[www.malabarflash.com] യമനിലെ ഹൊദൈദ തുറമുഖത്ത് എണ്ണപ്പാടങ്ങള്‍ കൊള്ളയടിക്കുന്നവര്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മല്‍സ്യബന്ധന തൊഴിലാളികളെയും നാട്ടുകാരെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹൊദൈദ തുറമുഖത്തിന് സമീപം അല്‍–ഖ്വാഹ എന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. രണ്ടു ബോട്ടുകള്‍ തകര്‍ന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഹൂതികള്‍ക്കെതിരെ മാര്‍ച്ചു മുതല്‍ സഖ്യസേന ആക്രമണം തുടരുകയാണ്. യമനിന്റെ ഭൂരിപക്ഷ പ്രദേശവും കൈയ്യടക്കിയ ഹൂതികളെ പരാജയപ്പെടുത്തി പുറത്താക്കപ്പെട്ട പ്രസിഡന്റ് അബ്ദ്രദോ മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ തിരികെ കൊണ്ടുവരികയാണ് സഖ്യസേനയുടെ ലക്ഷ്യം.




Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.